Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജം​ബോ...

ജം​ബോ ഇ​ല​ക്ട്രോ​ണി​ക്‌​സ് പു​തി​യ എ​ൽ.​ജി ബ്രാ​ൻ​ഡ് ഷോ​പ് ലു​സൈ​ൽ വെ​ൻ​ഡോം മാ​ളി​ൽ ആ​രം​ഭി​ച്ചു

text_fields
bookmark_border
ജം​ബോ ഇ​ല​ക്ട്രോ​ണി​ക്‌​സ് പു​തി​യ എ​ൽ.​ജി ബ്രാ​ൻ​ഡ് ഷോ​പ് ലു​സൈ​ൽ വെ​ൻ​ഡോം മാ​ളി​ൽ ആ​രം​ഭി​ച്ചു
cancel
camera_alt

ലു​സെ​യ്‌​ലി​ലെ വെ​ൻ​ഡോം മാ​ളി​ൽ ആ​രം​ഭി​ച്ച ജം​ബോ ഇ​ല​ക്ട്രോ​ണി​ക്സ് എ​ൽ.​ജി ബ്രാ​ൻ​ഡ് ഷോ​പ്പ് ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്ന്

​ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഇ​ല​ക്ട്രോ​ണി​ക്സ് റീ​ട്ടെ​യി​ല​റാ​യ ജം​ബോ ഇ​ല​ക്ട്രോ​ണി​ക്സ് ലു​സെ​യ്‌​ലി​ലെ വെ​ൻ​ഡോം മാ​ളി​ൽ പു​തി​യ എ​ൽ.​ജി ബ്രാ​ൻ​ഡ് ഷോ​പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഖ​ത്ത​റി​ലു​ട​നീ​ളം റീ​ട്ടെ​യി​ൽ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യും എ​ൽ.​ജി ഇ​ല​ക്ട്രോ​ണി​ക്സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് പു​തി​യ ഔ​ട്ട്‌​ലെ​റ്റ് തു​റ​ന്ന​ത്. എ​ൽ.​ജി​യു​ടെ ഏ​റ്റ​വും പു​തി​യ ടെ​ലി​വി​ഷ​നു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഐ.​ടി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം പു​തി​യ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ലു​സൈ​ലി​ലെ പ്ലേ​സ് വെ​ൻ​ഡോം മാ​ളി​ലെ പു​തി​യ എ​ൽ.​ജി ബ്രാ​ൻ​ഡ് ഷോ​പ് (1 ഫ്ലോ​ർ, ഷോ​പ് ന​മ്പ​ർ 132) ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ഒ​രു​ക്കു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് പ്ര​വ​ർ​ത്തി​പ്പി​ച്ചു​നോ​ക്കാ​നും സ​വി​ശേ​ഷ​ത​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും സാ​ധി​ക്കു​ന്ന രീ​തി​യ​ൽ പ്ര​ത്യേ​ക ‘ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ സോ​ണു​ക​ൾ’​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്രീ​മി​യം ഷോ​പ്പി​ങ് അ​നു​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ്ലേ​സ് വെ​ൻ​ഡോം മാ​ളി​ൽ പു​തി​യ ഷോ​പ് ആ​രം​ഭി​ച്ച​തെ​ന്ന് ​ജം​ബോ ഇ​ല​ക്ട്രോ​ണി​ക്സ് വൈ​സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ സാ​ജി​ദ് സു​ലൈ​മാ​ൻ പ​റ​ഞ്ഞു. എ​ൽ.​ജി​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ലോ​കോ​ത്ത​ര​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യും എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഡം​ബ​ര -റീ​ട്ടെ​യി​ൽ വി​ൽ​പ​ന​യി​ൽ പ്ലേ​സ് വെ​ൻ​ഡോം പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ്. ഇ​വി​ടെ എ​ൽ.​ജി ബ്രാ​ൻ​ഡ് ഷോ​പ് ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ ​ജം​ബോ ഇ​ല​ക്ട്രോ​ണി​ക്സി​ന്റെ വ​ള​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്ന് ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ സി.​വി. റ​പ്പാ​യി പ​റ​ഞ്ഞു. മി​ക​ച്ച വി​ൽ​പ​നാ​ന​ന്ത​ര സേ​വ​ന​വും ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.

പു​തി​യ ഷോ​പ്പി​ന്റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സ് ക്ലൂ​സി​വ് ലോ​ഞ്ച് പ്ര​മോ​ഷ​നു​ക​ൾ, ലൈ​വ് പ്രോ​ഡ​ക്ട് ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ, ക​ൺ​സ​ൽ​ട്ടേ​ഷ​നു​ക​ൾ, സ​മ​ഗ്ര​മാ​യ വി​ൽ​പ​നാ​ന​ന്ത​ര സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തി​യ ചു​വ​ടു​വെ​പ്പോ​ടെ ഖ​ത്ത​റി​ലെ സാ​ങ്കേ​തി​ക​വി​ക​സ​ന രം​ഗ​ത്ത് ത​ങ്ങ​ളു​ടെ സ്ഥാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ജം​ബോ ഇ​ല​ക്ട്രോ​ണി​ക്സെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Jumbo Electronics opens new LG brand shop at Lucile Vendome Mall
Next Story