ജംബോ ഇലക്ട്രോണിക്സിന്റെ പുതിയ പ്രീമിയം സ്റ്റോർ തവാർ മാളിൽ ആരംഭിച്ചു
text_fieldsജംബോ ഇലക്ട്രോണിക്സിന്റെ പുതിയ പ്രീമിയം സ്റ്റോർ
തവാർ മാളിൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ മുൻനിര ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് റീട്ടെയിലറായ ജംബോ ഇലക്ട്രോണിക്സ് മർഖിയ സ്ട്രീറ്റിലെ തവാർ മാളിൽ പുതിയ പ്രീമിയം സ്റ്റോർ ആരംഭിച്ചു. ദോഹയിലെ പ്രശസ്തമായ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നിൽ ആരംഭിച്ച പുതിയ സ്റ്റോറിൽ ടി.വി, സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ മുതൽ ഗൃഹോപകരണങ്ങൾ, സ്മാർട്ട് ഡിവൈസസ് തുടങ്ങി മികച്ചതും ആകർഷകവുമായ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം സജ്ജമാക്കിയിട്ടുണ്ട്. ഓഫ്ലൈൻ, ഓൺലൈൻ ഉപഭോക്തൃ ആവശ്യങ്ങൾക്കായി പുതിയ പ്രീമിയം സ്റ്റോറിൽ ഓമ്നിചാനൽ (Omnichannel) ഷോപ്പിങ് പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. കൂടാതെ, സ്റ്റോറിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള അഞ്ച് ഇന്ററാക്ടിവ് ഡിജിറ്റൽ സ്ക്രീനുകളിലൂടെ js.qa/Jumbosouq.comൽനിന്ന് ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ ബ്രൗസ് ചെയ്യാനും താരതമ്യം ചെയ്യാനും നേരിട്ട് ഓർഡർ ചെയ്യാനും കഴിയും. ഇതിലൂടെ ഉപഭോക്താക്കൾക്ക് സ്റ്റോറിൽനിന്നുതന്നെ ഇടപാടുകൾ പൂർത്തിയാക്കാം. കൂടാതെ, ഇ-കോമേഴ്സ് വിഭാഗമായ ജംബോസൂഖ് വഴി ഓർഡർ ചെയ്യുന്ന ഉൽപന്നങ്ങൾ രണ്ടു മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ താമസസ്ഥലത്ത് എത്തിച്ചുനൽകുന്നു.
തവാർ മാളിലെ ജംബോ ഇലക്ട്രോണിക്സിന്റെ പുതിയ പ്രീമിയം സ്റ്റോർ ഖത്തറിലെ ഇലക്ട്രോണിക്സ് റീട്ടെയിൽ മേഖലയെ പുനർനിർവചിക്കുന്നതാണെന്ന് ജംബോ ഇലക്ട്രോണിക്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാജിദ് സുലൈമാൻ പറഞ്ഞു.
ഞങ്ങളുടെ എല്ലാ റീട്ടെയിൽ സെന്ററുകളിലും പ്രവേശനക്ഷമതയും ഉപഭോക്തൃ ഇടപെടൽ, ഡിജിറ്റൽ ഏകീകരണം എന്നിവ വർധിപ്പിക്കുന്നതിനുമുള്ള നയങ്ങളുമായി യോജിക്കുന്നതാണ് തവാർ മാളിലെ പുതിയ പ്രീമിയം സ്റ്റോറെന്ന് ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായി പറഞ്ഞു. ഉപഭോക്താക്കൾക്ക് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ മികച്ച അനുഭവം ഒരുക്കുന്നുണ്ട്. ഞങ്ങളുടെ ഓമ്നിചാനൽ പ്ലാറ്റ്ഫോം അത് കൃത്യമായി ലഭ്യമാക്കുന്നു. ഈ സ്റ്റോർ ഖത്തറിലെ റീട്ടെയിൽ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഉറപ്പുനൽകുന്നു. പുതിയ ഔട്ട്ലെറ്റിൽ എക്സ്ക്ലൂസിവ് ഓഫറുകൾ, ഉപഭോക്തൃ സേവനം, തടസ്സമില്ലാത്ത വിൽപനാനന്തര സേവനം എന്നിവയും ലഭ്യമാക്കുന്നു. ഇത് മികച്ച മൂല്യവും ഉപഭോക്തൃ സംതൃപ്തിയും നൽകാനുള്ള ജംബോയുടെ വാഗ്ദാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

