ജംബോ ഇലക്ട്രോണിക്സ് ടോറസ് ഗ്രൂപ്പുമായി ഒന്നിക്കുന്നു
text_fieldsഖത്തറിലെ ഇലക്ട്രോണിക്സ് വിപണന രംഗത്തെ പ്രമുഖരായ ജംബോ ഇലക്ട്രോണിക്സ് ടോറസ് ഗ്രൂപ്പുമായുള്ള സഹകരണ കരാറിൽ ഒപ്പുവെക്കുന്ന ചടങ്ങിൽനിന്ന്
ദോഹ: ഖത്തറിലെ ഇലക്ട്രോണിക്സ്, സ്മാർട്ട് ലൈഫ്സ്റ്റൈൽ വിപണന രംഗത്തെ പ്രമുഖരായ ജംബോ ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറികൾക്കും ലൈഫ്സ്റ്റൈൽ സാങ്കേതികവിദ്യകൾക്കും ആഗോളതലത്തിൽ പ്രമുഖരായ ടോറസുമായി ഒന്നിക്കുന്നു. ഏറ്റവും മികച്ച സാങ്കേതികവിദ്യയും ലൈഫ്സ്റ്റൈൽ ബ്രാൻഡുകളും ഖത്തറിന്റെ വിപണിയിൽ എത്തിക്കാനുള്ള ജംബോ ഇലക്ട്രോണിക്സിന്റെ ശ്രമങ്ങളുടെ തുടർച്ചയായാണ് ടോറസ് ഗ്രൂപ്പുമായുള്ള സഹകരണം.
ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ഇലക്ട്രോണിക് ഉൽപന്നങ്ങൾ പ്രിയപ്പെട്ട ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നുവെന്ന് ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായി പറഞ്ഞു. മികച്ച ഡിസൈൻ, ഗുണനിലവാരവും ഉൾക്കൊള്ളുന്ന ബ്രാൻഡാണ് ടോറസ്. ഖത്തറിൽ ടോറസിന്റെ എക്സ്ക്ലൂസിവ് വിതരണക്കാരാകുന്നതിൽ അഭിമാനമുണ്ട്. ഞങ്ങളുടെ റീട്ടെയിൽ ശൃംഖലയിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും അവരുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഓസ്റ്റാൻഡ് സ്മാർട്ട്ഫോൺ കേസുകൾ, ഡയമണ്ട് സ്ക്രീൻ പ്രൊട്ടക്ടറുകൾ, Coolify എയർ കണ്ടീഷണറുകൾ തുടങ്ങിയ ടോറസ് ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ടോറസ് ഉൽപന്നങ്ങൾ ജംബോ ഇലക്ട്രോണിക്സ് സ്റ്റോറുകൾ, Jumbosouq ഇ-കോമേഴ്സ് പ്ലാറ്റ്ഫോം (www.jumbosouq.com / www.js.qa), ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകൾ, ഇലക്ട്രോണിക്സ് റീട്ടെയിലർമാർ എന്നിവ വഴി ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

