Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജംബോ ഇലക്ട്രോണിക്സിൽ 'മെഗാ പ്രമോഷൻ' തുടരുന്നു

text_fields
bookmark_border
ആകർഷകമായ ഓഫറുകളും ഗിഫ്റ്റ് വൗച്ചറുകളും സ്വന്തമാക്കാം
ജംബോ ഇലക്ട്രോണിക്സിൽ മെഗാ പ്രമോഷൻ തുടരുന്നു
cancel

ദോഹ: ഖത്തറിലെ പ്രമുഖ ഇലക്ട്രോണിക്സ്, ഗാർഹികോപകരണ വിതരണക്കാരായ ജംബോ ഇലക്ട്രോണിക്സ് ഉപഭോക്താക്കൾക്കായി 'മെഗാ പ്രമോഷൻ' പ്രഖ്യാപിച്ചു. ഒക്ടോബർ 19 വരെ നീണ്ടുനിൽക്കുന്ന പ്രമോഷനിലൂടെ ആകർഷകമായ വിലക്കുറവുകളും ആനുകൂല്യങ്ങളും ഉറപ്പായ സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

ടെലിവിഷനുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഗാർഹിക ഇലക്ട്രോണിക്സ് സാമഗ്രികൾ എന്നിവയുടെ വലിയ ശേഖരമാണ് പ്രമോഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ശേഖരം കുറഞ്ഞ നിരക്കിൽ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു എന്നതാണ് പ്രത്യേകത.

ഈ കാലയളവിൽ 500 ഖത്തർ റിയാലിനോ അതിന് മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. ഇതിലൂടെ പ്രമുഖ പങ്കാളികളിൽ നിന്നുള്ള ഡൈനിങ്, ട്രാവൽ, ജ്വല്ലറി ഓഫറുകളാണ് വൗച്ചറുകളിലൂടെ നേടാനാവുക. കൂടാതെ, പ്രമോഷൻ കാലയളവിൽ ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ കരസ്ഥമാക്കാം. പർച്ചേസുകൾക്ക് അനുസരിച്ച് മുകാഫ (Mukafa), നുജൂം (Nojoom) പോയിന്റുകൾ നേടാനും വീണ്ടെടുക്കാനും സാധിക്കും. ഏവിയോസ് (Avios), എയർ മൈൽസ് (Air Miles) ലോയൽറ്റി പോയന്റുകൾ നേടാനും അവസരമുണ്ട്.

പലിശ രഹിത ഇൻസ്റ്റാൾമെന്റ് ഓപ്ഷനുകൾ പ്രയോജനപ്പെടുത്തി ഇഷ്ടപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാം. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 36 മാസം വരെ നീളുന്ന അധിക വാറന്റിയും ജംബോ ഇലക്ട്രോണിക്സ് ഉറപ്പുനൽകുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും മികച്ച സാങ്കേതികവിദ്യയും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ജംബോ ഇലക്ട്രോണിക്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാജിദ് ജാസിം മുഹമ്മദ് സുലൈമാൻ പറഞ്ഞു. .

നാല് പതിറ്റാണ്ടിലേറെയായി ഖത്തറിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി മികച്ച സേവനമാണ് കമ്പനി നൽകിവരുന്നതെന്നും, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്കൊപ്പം ആകർഷകമായ ആനുകൂല്യങ്ങളും ഉറപ്പാക്കുകയാണ് മെഗാ പ്രൊമോഷന്റെ ലക്ഷ്യമെന്നും ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായി വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് ജംബോ ഇലക്ട്രോണിക്സ് ഷോറൂമുകൾ സന്ദർശിച്ചോ JS.QA എന്ന വെബ്‌സൈറ്റ് വഴിയോ പ്രൊമോഷൻ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jumbo Electronics 'Mega Promotion' continues
Next Story