Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രീ- ബുക്കിങ്​...

പ്രീ- ബുക്കിങ്​ ഓഫറുമായി ജോയ്ആലുക്കാസ്

text_fields
bookmark_border
പ്രീ- ബുക്കിങ്​ ഓഫറുമായി ജോയ്ആലുക്കാസ്
cancel

ദുബൈ: സ്വർണവില വർധനവിനിടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസ നടപടിയുമായി ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്. ലോകമെമ്പാടുമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽനിന്ന് പർച്ചേസ് ചെയ്യുന്നവർക്ക് സ്വർണാഭരണ വിലയുടെ 10 ശതമാനം മുൻകൂർ അടച്ച് ബുക്ക് ചെയ്യാവുന്ന സൗകര്യം ഒരുക്കി. ഉപഭോക്താക്കളുടെ സൗകര്യാർഥം എപ്പോൾ വേണമെങ്കിലും ആഭരണം പർച്ചേസ് ചെയ്യാമെന്നതാണ് പ്രത്യേകത.

വാങ്ങിക്കുന്ന സമയത്തെ വിലയിൽ സ്വർണാഭരണങ്ങൾ ലഭിക്കുമെന്നതിനാൽ ആഭരണ വില കുറയുന്നപക്ഷം നേട്ടം മുഴുവനും ഉപഭോക്താക്കൾക്ക് ലഭിക്കും. ഷോറൂമുകളിൽ നേരിട്ടും ജോയ്ആലുക്കാസ് ആപ്ലിക്കേഷൻ മുഖേനയും ഓഫർ ലഭ്യമാണ്. വില വർധനവിന്‍റെ ആശങ്കയില്ലാതെ സ്വർണാഭരണങ്ങൾ കരസ്ഥമാക്കാനുള്ള മികച്ച അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നതെന്ന് ജോയ്ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

നിലവിലെ ആഗോള, രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായി വർധിക്കുന്ന ആഭരണ വിലയിൽനിന്നും ഉപഭോക്താക്കൾക്ക് പരമാവധി സുരക്ഷ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോയ്ആലുക്കാസിന്‍റെ ജി.സി.സി ഷോറൂമുകൾക്കു പുറമെ യു.എസ്.എ, യു.കെ, സിംഗപ്പൂർ, മലേഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഓഫർ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pre-bookingOfferJoyalukkas
News Summary - Joyalukkas with pre-booking offer
Next Story