ദോഹ: മാധ്യമപ്രവര്‍ത്തകർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളില്‍ വിടുവീഴ്ച വേണ്ടെന്ന് ഖ ത്തർ. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകണം. ജനീവ യുഎന്‍ ഓഫീസിലെ ഖത്തറി െൻറസ്ഥിരം ദൗത്യസംഘത്തിലെ സെക്കൻറ് സെക്രട്ടറി അബ്ദുല്ല അല്സുവൈദിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ അവകാശം സംബന്ധിച്ച പ്രത്യേക റാപ്പോര്‍ട്ടര്‍, ഏകപക്ഷീയ വധശിക്ഷകള്‍ സംബന്ധിച്ച പ്രത്യേക റാപ്പോര്‍ട്ടര്‍ എന്നിവരുമായി സംവേദാത്മകമായ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ കൗണ്‍സിലിെൻറ 41ാം സെഷെൻറ പ്രവര്‍ത്തന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരുന്നു യോഗം. ജമാല്‍ ഖഷോഗിയുടെ കൊലപാതക അന്വേഷണം സംബന്ധിച്ച രേഖകള്‍ സഹിതമുള്ള സ്പെഷ്യല്‍ റാപ്പോര്‍ട്ടറുടെ റിപ്പോര്‍ട്ട് ഖത്തര്‍ ശ്രദ്ധിച്ചിട്ടുണ്ട്. രേഖകളില്‍ അടങ്ങിയിരിക്കുന്ന ശുപാര്‍ശകള്‍ക്കുള്ള പിന്തുണ ഖത്തര്‍ ആവര്‍ത്തിച്ചു. പ്രാഥമികമായി ജീവിക്കാനുള്ള അവകാശം, ശാരീരിക സമഗ്രത, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയെല്ലാം ഉറപ്പാക്കേണ്ടതുണ്ട്.
വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള പ്രത്യേക റാപ്പോര്‍ട്ടറുടെ റിപ്പോര്‍ട്ടും പ്രസക്തമാണ്. എല്ലാവര്ക്കും തുല്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി സുസ്ഥിര വികസനത്തിെൻറ നാലാം ലക്ഷ്യം കൈവരിക്കണം. ഇതിനായി പ്രവര്‍ത്തിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ വീക്ഷണത്തോട് ഖത്തര്‍ യോജിക്കുന്നു. സുസ്ഥിര വികസനത്തിെൻറ ലക്ഷ്യങ്ങളും രാജ്യങ്ങള്‍ അവരുടെ മനുഷ്യാവകാശ ബാധ്യതകള്‍ നടപ്പിലാക്കുന്നതും തമ്മിലുള്ള അടുത്ത ബന്ധം അല്‍സുവൈദി എടുത്തുപറഞ്ഞു. ഖത്തറിെൻറ മുന്‍ഗണനകളില്‍ വിദ്യാഭ്യാസം സുപ്രധാനമാണ്. ദേശീയ വികസന തന്ത്രത്തിെൻറ പ്രധാന ഭാഗമാണ് വിദ്യാഭ്യാസം. മനുഷ്യവികസനത്തിെൻറ പ്രധാന നാഴികക്കല്ലാണ് ഇത്. ഉചിതമായ വിദ്യാഭ്യാസ അന്തരീക്ഷം നല്‍കിക്കൊണ്ട് ഒരു നൂതന വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിക്കുന്നതില്‍ ഖത്തര്‍ വിജയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കലില്‍ ഖത്തര്‍ പ്രത്യേക താല്പര്യമെടുക്കുന്നുണ്ട്. ജിഡിപിയുടെ പതിമൂന്ന് ശതമാനത്തിലധികം ഈ മേഖലയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.