ജോൺ ഡിസ്റോഷർ ഖത്തറിലെ അമേരിക്കൻ അംബാസഡർ
text_fieldsഖത്തറിലെ പുതിയ അമേരിക്കൻ അംബാസഡർ ജോൺ ഡിസ്റോഷർ
ദോഹ: ഖത്തറിലെ പുതിയ അമേരിക്കൻ അംബാസഡർ ആയി ജോൺ ഡിസ്റോഷറെ നിയമിച്ചു. മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞരിലൊരാളായ ഡിസ്റോഷർ, മേഖലയിൽ വലിയ പരിചയസമ്പത്തുള്ള വ്യക്തിയാണ്. പുതിയ സ്ഥാനപതിയായി ചുമതലയേൽക്കുന്നതോടെ ഖത്തറിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതിനിധിയായും നയതന്ത്ര പരിപാടികളിൽ എംബസിയുടെ നായകനായും ഡിസ്റോഷർ അറിയപ്പെടും.
ഖത്തർ-അമേരിക്ക തമ്മിലുള്ള നയതന്ത്ര, സൗഹൃദ ബന്ധം ആഴമേറിയതാണെന്നും ഖത്തർ-അമേരിക്ക 2021 സാംസ്കാരികവർഷം ഇതിന് തെളിവാണെന്നും മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് പരസ്പരം സഹകരിക്കുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.2017 മുതൽ 2020 വരെ അൽജീരിയയിലെ അമേരിക്കൻ അംബാസഡറായി ജോൺ ഡിസ്റോഷർ പ്രവർത്തിച്ചിട്ടുണ്ട്.
ഇസ്രായേലിനും ലബനാനിനും ഇടയിലുള്ള സമുദ്രാതിർത്തി തർക്കങ്ങളിൽ മധ്യസ്ഥനായി പ്രവർത്തിച്ച അദ്ദേഹം, ജോർജ്ടൗൺ സർവകലാശാലയിലെ ഡിപ്ലോമസി സ്റ്റഡീസിൽ സീനിയർ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഫെലോ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ ഈജിപ്ത് ആൻഡ് മഗ്രിബ് അഫേഴ്സ് ഡെപ്യൂട്ടി അസി. സെക്രട്ടറി ആയും പ്രവർത്തിച്ചു. ജോർജ് ടൗൺ യൂനിവേഴ്സിറ്റിയിലെ എഡ്മണ്ട് എ വാൽഷ് സ്കൂൾ ഓഫ് ഫോറിൻ സർവിസിൽനിന്ന് ബിരുദം നേടിയ അദ്ദേഹം, സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ്സിൻെറ സുപ്പീരിയർ ആൻഡ് മെറിട്ടോറിയസ് ഹോണർ ബഹുമതി കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിനു പുറമേ ഫ്രഞ്ച്, ജർമൻ ഭാഷകളും സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

