Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊ​ഴി​ൽ ത​ർ​ക്കം:...

തൊ​ഴി​ൽ ത​ർ​ക്കം: പ്ര​ശ്ന പ​രി​ഹാ​ര ക​മ്മി​റ്റി  വ​ൻ വി​ജ​യ​മെ​ന്ന് വി​ല​യി​രു​ത്ത​ൽ

text_fields
bookmark_border
തൊ​ഴി​ൽ ത​ർ​ക്കം: പ്ര​ശ്ന പ​രി​ഹാ​ര ക​മ്മി​റ്റി  വ​ൻ വി​ജ​യ​മെ​ന്ന് വി​ല​യി​രു​ത്ത​ൽ
cancel

ദോ​ഹ: രാ​ജ്യ​ത്തെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി നി​ശ്ച​യി​ച്ച ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​വും നീ​തി​യു​ക്ത​വു​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​ൽ. മു​ൻ​കാ​ല​ങ്ങ​ളി​ൽ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്തി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും കൊ​ണ്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഈ ​ക​മ്മി​റ്റിയിലൂടെ സാ​ധി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ യ​ഥാ​വി​ധി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​നും തൊ​ഴി​ലു​ട​മ​ക്ക് അ​ർ​ഹി​ച്ച സ്​​ഥാ​നം ന​ൽ​കാ​നും സ​മി​തി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ലു​ട​മ​ക​ളും പറയുന്നു. ത​ർ​ക്ക​ങ്ങ​ൾ നീ​ട്ടികൊ​ണ്ടുപോ​കാ​തെ എ​ളു​പ്പ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക്കും തൊ​ഴി​ലു​ട​മ​ക്കും അ​ർ​ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്നു.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ല​ഭ്യ​മ​ാക്കു​ക​യെ​ന്ന​ത് അ​തീ​വ ഗൗ​വ​ര​ത്തോ​ടെ​യാ​ണ് രാ​ജ്യം കാ​ണു​ന്ന​തെ​ന്ന് ഫാ​ത്തി​മ അ​ൽ​മ​ആ​ദീ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ഈ​യി​ടെ പു​റ​ത്ത് വ​ന്ന റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് തൊ​ഴി​ൽ നി​യ​മ​ത്തി​ലെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു​ള്ള സു​താ​ര്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഖ​ത്ത​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ത് രാ​ജ്യ​ത്തി​ന് ല​ഭി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തൊ​ഴി​ൽ ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി പ്ര​ത്യേ​ക ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത് ഈ ​മേ​ഖ​ല​യി​ലെ പ്ര​ശ്നം ഒ​രു പ​രി​ധി വ​രെ കു​റ​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ഹു​ബൈ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തിെ​​ൻറ സ​ൽ​പ്പേ​രി​നെ ബാ​ധി​ക്കു​ന്ന ഒ​രു പ്ര​ധാ​ന വി​ഷ​യ​മാ​ണ് തൊ​ഴി​ൽപ്ര​ശ്നം. ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ഇ​ട​പെട​ലാ​ണ് ഈ ​ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​തോ​ടെ ന​ട​ത്തി​യ​ത്.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​ട​തി​ക​ൾ ക​യ​റി ഇ​റ​ങ്ങു​ക എ​ളു​പ്പ​മ​ല്ല. അ​തിനാൽ ത​ന്നെ ഈ ​ക​മ്മി​റ്റി​യു​ടെ​ പ്ര​ധാ​ന്യം വ​ർ​ധിക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല മേ​ഖ​ല​ള​കി​ൽ നി​ന്ന് രാ​ജ്യ​ത്തിെ​ൻ്റ സ​ൽ​പ്പേ​രി​നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ആ​ക്ഷേ​പ​ങ്ങ​ളു​യ​ർ​ന്ന സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ ക​മ്മി​റ്റി നി​വ​ലി​ൽ വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsjob problems
News Summary - job problems-qatar-gulf news
Next Story