Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജെറ്റ് എയര്‍വെയ്സ് ...

ജെറ്റ് എയര്‍വെയ്സ്  വാര്‍ഷികം: ഇന്ന്​ ബുക്ക്​ ചെയ്യുന്നവർക്ക്​ ഓഫര്‍ 

text_fields
bookmark_border
ജെറ്റ് എയര്‍വെയ്സ്  വാര്‍ഷികം: ഇന്ന്​ ബുക്ക്​ ചെയ്യുന്നവർക്ക്​ ഓഫര്‍ 
cancel

ദോഹ: ജെറ്റ് എയര്‍വെയ്സ് 24ാം വാര്‍ഷികത്തോട് അനുബന്ധിച്ച് യാത്രികർക്കായി ആഭ്യന്തര, അന്താരാഷ്​ട്ര സര്‍വീസുകളില്‍ ആകർഷണീയമായ ഒറ്റ ദിവസത്തേക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചു.  ഇൻറര്‍നാഷനല്‍ നെറ്റ്​വർക്കില്‍ ഇന്ന്​ ​ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ്​ ഒാഫർ ലഭിക്കുക. ടിക്കറ്റ് അടിസ്ഥാന നിരക്കി​​െൻറ 24 ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്നാണ്​ അധികൃതർ അറിയിച്ചിട്ടുള്ളത്​. എക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ ഓഫര്‍ ലഭ്യമാണ്.

ആഭ്യന്തര സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലും ഓഫര്‍ ലഭിക്കും. ജൂണ്‍ 16 മുതലുള്ള യാത്രകള്‍ക്കാണ് ആനുകൂല്ല്യം ലഭിക്കുക. മറ്റു ഓഫറുകളുമായോ പ്രമോഷനുകളുമായോ ഇതിനെ കൂട്ടിയിണക്കാനാവില്ലെന്നും അധികൃതർ പറഞ്ഞു. നേരിട്ടുള്ള വിമാനങ്ങളില്‍ വ്യക്തിഗത ബുക്കിങിനാണ് ഓഫര്‍ ലഭിക്കുക. ഫസ്​റ്റ്​ കം ഫസ്റ്റ് സെര്‍വ് അടിസ്ഥാനത്തിലാണ് ഡിസ്കൗണ്ട് ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airways
News Summary - jet airways
Next Story