ജെറ്റ് എയര്‍വെയ്സ് കോഴിക്കോട്ടേക്കുള്ള നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു
text_fieldsദോഹ: ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ജെറ്റ് എയര്‍വേയ്്സ് ടിക്കറ്റുകളില്‍ നിരക്കിളവ് വിമാനക്കമ്പനി പ്രഖ്യാപിച്ചു. ജെറ്റ് എയര്‍വേയ്സിലെ ഇകണോമി ക്ളാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് മാര്‍ച്ച് 31 വരെ കാലാവധിയുള്ള നിരക്കിളവ് ഓഫര്‍ ജെറ്റ് എയര്‍വേയ്സ് കമ്പനി പ്രഖ്യാപിച്ചത്.
യാത്രയുടെ 30 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്ത ടിക്കറ്റുകളിലാണ് ഇളവ് ബാധകമാകുകയുള്ളൂവെന്നും എയര്‍വേയസ് വ്യക്തമാക്കി. ഏത് സമയത്തേക്കുള്ള ടിക്കറ്റുകളും ഓഫറിനുള്ളില് ബുക്ക് ചെയ്യാമെന്നും യാത്രക്ക് കാലാവധിയില്ളെന്നും ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കൂട്ടിച്ചേര്‍ത്തു.
ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ജെറ്റ് എയര്‍വേയ്സിന്‍െറ നേരിട്ടുള്ള വണ്‍വേ-ടൂ വേ സര്‍വീസുകളിലാണ് ഇത് ബാധകം. ജെറ്റ് എയര്‍വേയ്സിന്‍െറ പുതിയ നിരക്കുകളില്‍ ആത്മവിശ്വാസമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച അവസരമാണെന്നും മികച്ച യാത്രാ അനുഭവമാണ് ജെറ്റ് എയര്‍വേയ്സ് കമ്പനി യാത്രക്കാര്‍ക്ക് നല്‍കുന്നതെന്നും കമ്പനിയുടെ ഗള്‍ഫ് മിഡിലീസ്റ്റ് ആഫ്രിക്ക മേഖലയുടെ വൈസ്പ്രസിഡന്റ് ശാകിര്‍ കാന്ദവാല പറഞ്ഞു.
