ജെറ്റ് എയര്‍വെയ്സിന്‍്റെ കാമ്പയിന്‍ തുടങ്ങി ‘തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വെയ്സ്'
text_fieldsദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്കും ഉള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് യാത്രക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് ജെറ്റ് എയര്‍വെയ്സ് വൈസ് പ്രസിഡന്‍റുമാരായ ശാകിര്‍ കാന്ദവാല, കോളിന്‍ നെബ്രോണര്‍, ഖത്തര്‍ കണ്‍ട്രി മാനേജര്‍ അന്‍ഷാദ് ഇബ്രാഹിം എന്നിവര്‍ പറഞ്ഞു. ഗള്‍ഫില്‍നിന്ന് നേരിട്ടുള്ള സര്‍വീസുകളില്‍ കൂടുതല്‍ യാത്രക്കാരുള്ള നഗരങ്ങളാണ് കേരളത്തിലേത്. തിരുവനന്തപുരം സര്‍വീസ് അടുത്തിടെ പ്രതിദിനമാക്കിയിരുന്നു. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ സര്‍വീസ് തുടങ്ങും. ഗള്‍ഫില്‍ അബുദാബിയില്‍നിന്നായിരിക്കും ആദ്യ വിമാനമെന്നും ശാകിര്‍ കാന്ദവാല അറിയിച്ചു.
ഗള്‍ഫ് യാത്രക്കാര്‍ക്കായി നടത്തുന്ന ‘തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേയ്സ്' പ്രചാരണ കാമ്പയിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മൂവരും . പ്രവാസി സമൂഹത്തിന് യാത്രയില്‍ ഏറ്റവും മികച്ച ആതിഥ്യം വഹിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. പ്രവാസികള്‍ കുടുംബത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഒപ്പം ജെറ്റ് എയര്‍വെയ്സിനെക്കുറിച്ചും ആലോചിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടതും സൗകര്യപ്രദവുമായ സേവനങ്ങളാണ് ജെറ്റ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. യാത്രികര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതു മുതല്‍ യാത്ര അവസാനിക്കുന്നതു വരെ തങ്ങള്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നതായും അവര്‍ പറഞ്ഞു. യാത്രാനേരത്ത് പരിശീലനം നേടിയ വിമാന ജീവനക്കാരിലൂടെ വിമാനത്തിലും മെച്ചപ്പെട്ട സേവനമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഓണസദ്യയും ക്രിസ്മസ് കേക്കുമുള്‍പ്പെടെയുള്ള ആഘോഷ കാലങ്ങളില്‍ വിളമ്പാറുണ്ട്. കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ രണ്ടു മലയാളി ജീവനക്കാരെങ്കിലും ഉണ്ടാകും. ഇന്ത്യയില്‍ പുതിയ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനിയാണ് ജെറ്റ്. പുതുതായി വരുന്ന വിമാനങ്ങളില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തും.
ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്കും ജെറ്റ് എയര്‍വെയ്സ് വിമാനത്തെ പ്രവാസികള്‍ ആശ്രയിക്കുന്നു. ഇന്ത്യക്കാര്‍ക്കു പുറമേ ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, സിംഗപ്പൂര്‍ യാത്രക്കാരും ജെറ്റ് എയര്‍വേയ്സില്‍ യാത്ര ചെയ്യാന്‍ സന്നദ്ധമാകുന്നു. മുംബൈ, ഡല്‍ഹി നഗരങ്ങള്‍ വഴിയാണ് അയല്‍ രാജ്യങ്ങളിലേക്ക് കണക്ഷന്‍ സര്‍വീസ് നടത്തുന്നത്. മുംബൈയിലേക്ക് യാത്രക്കാര്‍ വര്‍ധിച്ചതിനത്തെുടര്‍ന്നാണ് വൈഡ് ബോഡി വിമാനം ഉപയോഗിച്ചു തുടങ്ങിയത്. തിരക്ക് കൂടുതലുള്ള മൂന്നു മാസമൊഴികെയുള്ള സമയങ്ങളില്‍ ബജറ്റ് വിമാനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ജെറ്റ് എയര്‍വെയ്സ് ടിക്കറ്റുകള്‍ വില്‍പന നടത്തുന്നതെന്നും ശാകിര്‍ വ്യക്തമാക്കി. ഗള്‍ഫ് പൗരന്‍മാര്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് ഇന്ത്യന്‍ നഗരങ്ങളിലേക്ക് മികച്ച യാത്രാ സേവനം ജെറ്റ് നല്‍കുന്നു. ഇന്ത്യയിലെ 47 നഗരങ്ങളിലേക്കാണ് ജെറ്റിന് സര്‍വീസുള്ളത്. ഇത്തിഹാദ് എയര്‍വെയ്സുമായുള്ള സഹകരണവും അബുദാബിയെ രണ്ടാമത്തെ ഹബായി ഉപയോഗിച്ചും ലോകത്തെ വിവിധ നഗരങ്ങളിലേക്ക് മികച്ച കണക്ടിവിറ്റി നല്‍കാനും സാധിക്കുന്നുണ്ട്. ഗള്‍ഫ് കേന്ദ്രീകരിക്കുന്ന കാംപയിനിലൂടെ ജെറ്റ് എയര്‍വേയ്സ് കൂടുതല്‍ യാത്രക്കാരിലേക്ക് എത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യക്കകത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ആകര്‍ഷകമായ പാക്കേജുകള്‍ പ്രവാസികള്‍ക്ക് ലഭ്യമാണന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
