ജഴ്സി പ്രകാശനം
text_fieldsസ്പോർട്ടീവ് ജില്ലതല ഫുട്ബാളിൽ മത്സരിക്കുന്ന കാസർകോട് സ്പോർട്സ് ക്ലബിെൻറ ജഴ്സി പ്രകാശനം
ദോഹ: കൾചറൽ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'സ്പോർട്ടീവ് -21' ജില്ലതല ഫുട്ബാൾ മത്സരത്തിനുള്ള കാസർകോട് സ്പോർട്സ് ക്ലബ്ലിെൻറ ജഴ്സി പ്രകാശനം ചെയ്തു. മോറിക്സ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശരീഫ് മൗലാകരിയത് ടീം വൈസ് ക്യാപ്റ്റൻ അഫ്സലിന് കൈമാറി ജഴ്സി പുറത്തിറക്കി. ദോഹ ഒറിക്‌സ് വില്ലേജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, ജില്ല പ്രസിഡൻറ് ശകീൽ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റമീസ് തിടിൽ, ട്രഷറർ ഷബീർ പടന്ന, മൊറിക്സ് ഗ്രൂപ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് കപ്പണക്കൽ, എച്ച്.ആർ ഹെഡ് ഗജേന്ദ്ര സിങ്, സലീം കുന്നുമ്മൽ, കെ.വി. ഹഫീസുല്ല എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 15 മുതൽ ഫെബ്രുവരി വരെ നീളുന്ന സ്പോർട്ടീവിെൻറ വിവിധ മത്സരങ്ങളിൽ കാസർകോട് സ്പോർട്സ് ക്ലബിനെ ഒറിക്സ് വില്ലേജാണ് സ്പോൺസർ ചെയ്യുന്നത്.