മാഫ് ഖത്തർ ജഴ്സി പ്രകാശനം
text_fieldsമാഫ് ഖത്തർ ചാപ്റ്റർ വോളിബാൾ ടീം ജഴ്സി പ്രകാശനം
ദോഹ: മടപ്പള്ളി അലുംനി ഫോറം (മാഫ്) ഖത്തർ ചാപ്റ്റർ വോളിബാൾ ടീം ജഴ്സി പ്രകാശനം ഖത്തർ ദേശീയ കായിക ദിനത്തിൽ ഖത്തർ ഇസ്ലാമിക് എക്സ്ചേഞ്ചിന്റെ മീറ്റിങ് ഹാളിൽ നടന്നു. ഇസ്ലാമിക് എക്സ്ചേഞ്ച് ജനറൽ മാനേജർ യൂസുഫ് പി. ഹമീദ് പ്രകാശനം ചെയ്ത ജേഴ്സി മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ. മുസ്തഫ ഹാജി ഏറ്റുവാങ്ങി.
ചടങ്ങിൽ മാഫ് ഖത്തർ പ്രസിഡന്റ് റയീസ് മടപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി.കെ. യോജിഷ് സ്വാഗതവും ട്രഷറർ മദനി വള്ളിക്കാട് നന്ദി പറഞ്ഞു. പ്രശാന്ത് ഒഞ്ചിയം, ഷമീർ മടപ്പള്ളി, ഗോപൻ വള്ളിക്കാട്, നജീബ് തുണ്ടിയിൽ, ഗിരീഷ് മടപ്പള്ളി, സകരിയ്യ കൈനാട്ടി, പ്രതീഷ് ലാലു മണ്ടോടി എന്നിവർ സംസാരിച്ചു. ശറഫുദ്ധീൻ വെള്ളിക്കുളങ്ങര, അൽതാഫ് വള്ളിക്കാട്, നൗഷാദ് കളരിക്കണ്ടിയിൽ, ഇസ്മായിൽ വള്ളിക്കാട് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

