Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ​യി​ലേ​ക്ക്...

ദോ​ഹ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച് ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ്

text_fields
bookmark_border
Japan Airines at Hamad Airport
cancel
camera_alt

ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ്

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്നും പ്ര​തി​ദി​ന സ​ർ​വി​സ് ആ​രം​ഭി​ച്ച് ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ്. ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ടോ​ക്യോ ഹ​നേ​ഡ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കാ​ണ് എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ ന​ഗ​ര​ത്തി​ൽ​നി​ന്നും ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്റെ ആ​ദ്യ സ​ർ​വി​സി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്കം കു​റി​ച്ച​ത്. മാ​ർ​ച്ച് 31 ഞാ​യ​റാ​ഴ്ച ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ആ​ദ്യ വി​മാ​ന​ത്തി​ന് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യ​ത്. ഖ​ത്ത​റി​ന്റെ​യും മി​ഡി​ലീ​സ്റ്റി​ന്റെ​യും വ്യോ​മ​യാ​ന ​ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന നേ​ട്ട​മാ​യാ​ണ് പു​തി​യ സ​ർ​വി​സി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

ദോ​ഹ വ്യോ​മ ഹ​ബി​ലൂ​ടെ ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സി​നെ മി​ഡി​ലീ​സ്റ്റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി എ​ച്ച്.​ഐ.​എ ഫി​നാ​ൻ​സ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സു​ജാ​ത സു​രി പ​റ​ഞ്ഞു. ഖ​ത്ത​റും ജ​പ്പാ​നും ത​മ്മി​ലെ ഊ​ഷ്മ​ള​മാ​യ സൗ​ഹൃ​ദ​ത്തി​ന്റെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​യും ഭാ​ഗ​മാ​ണ് ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്റെ സ​ർ​വി​സ് എ​ന്നും അ​വ​ർ പ​റ​ഞ്ഞു. 203 സീ​റ്റു​ക​ളു​ള്ള ബോ​യി​ങ് 787-9 വി​മാ​ന​മാ​ണ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ദോ​ഹ​യി​ലേ​ക്കു​ള്ള സ​ർ​വി​സി​ലൂ​ടെ മി​ഡി​ലീ​സ്റ്റ്, യൂ​റോ​പ്, ആ​ഫ്രി​ക്ക, തെ​ക്ക​ൻ ​അ​മേ​രി​ക്ക തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​വു​മെ​ന്ന് ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ് മാ​നേ​ജി​ങ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ റോ​സ് ലെ​ഗ്ഗ​റ്റ് പ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaServiceQatar NewsJapan Airlines
News Summary - Japan Airlines launches service to Doha
Next Story