ഫുട്ബാൾ ആവേശത്തിലേക്ക് ജമീഷിെൻറ ചിത്രവും
text_fieldsദോഹ: ഖത്തറിെൻറ ഫുട്ബാൾ ആരവങ്ങളിലേക്ക് ആവേശമായി മലയാളി ചി ത്രകാരെൻറ ചിത്രവും. തൃശൂർ പാവറട്ടി പുതുമനശ്ശേരി ജമീഷ് കബിർ ആണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വ്യത്യസ്ത ചിത്രമൊരുക്കിയത്. 2022 ലോകകപ്പ് ഒൗദ്യോഗിക ചിഹ്നത്തിെൻറ പ്രകാശനവേളയിൽ ചിത്രം സമൂഹമാധ്യമങ്ങളിൽ അടക്കം വൈറലാവുകയായിരുന്നു.
ഫുട്ബാൾ ൈകയിലേന്തി ചിരിച്ചുനിൽക്കുന്ന അമീറിെൻറ ചിത്രത്തിന് ഇതിനകം വൻസ്വീകാര്യതയാണ് ലഭിച്ചത്. ആറു മണിക്കൂറെടുത്താണ് ഡിജിറ്റൽ ഡിസൈനിലൂടെ ജമീഷ് ചിത്രം പൂർത്തിയാക്കിയത്. ലോകം ഖത്തറിലേക്ക് എന്നർഥം വരുന്ന ‘അൽ ആലം ഇലാ ഖത്തർ’ എന്ന് അറബിയിൽ ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിെൻറ ലോഗോ പ്രകാശനം നടന്നതിനുശേഷം നിരവധിയാളുകൾ ജമീഷിെൻറ ചിത്രം സ്റ്റിക്കറായി ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങളിലും കടകളിലും ഒാഫിസുകളിലും ചിത്രത്തിെൻറ പ്രിൻറുകൾ എടുത്ത് നിരവധി പേർ പതിക്കുന്നുമുണ്ട്.
നടന്മാർ, പ്രകൃതിദൃശ്യങ്ങൾ തുടങ്ങി മുമ്പ് വരച്ച നിരവധി മറ്റു ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാകാരനായ പിതാവിൽനിന്ന് പാരമ്പര്യമായി കിട്ടിയതാണ് ചിത്രംവരയിലെ കഴിവെന്ന് ജമീഷ് പറയുന്നു. ദോഹ അൽമുഫ്ത്ത ജ്വല്ലറിയിൽ ഡിസൈനറായി ജോലി ചെയ്യുന്നു. ഗായകൻ കൂടിയാണ്. പാവറട്ടി പുഴങ്ങരയില്ലത്ത് കബീറിെൻറയും നഫീസയുടെയും മകനാണ്. ഭാര്യ: സുമയ്യ. റീം, റീസ് എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
