Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പി​ന്​...

ലോ​ക​ക​പ്പി​ന്​ പു​റ​പ്പെ​ട്ട സാ​ൻ​റി​യാ​ഗോ​ക്ക്​ ഒ​ടു​വി​ൽ മോ​ച​നം

text_fields
bookmark_border
ലോ​ക​ക​പ്പി​ന്​ പു​റ​പ്പെ​ട്ട സാ​ൻ​റി​യാ​ഗോ​ക്ക്​ ഒ​ടു​വി​ൽ മോ​ച​നം
cancel
camera_alt

മഡ്രിഡ്​ വിമാനത്താവളത്തിൽ സാൻറിയാഗോ സാഞ്ചസിനെ വരവേറ്റപ്പോൾ

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ കാ​ണാ​ൻ​ സ്​​പെ​യി​നി​ൽ നി​ന്നും കാ​ൽ​ന​ട​യാ​യി പു​റ​പ്പെ​ട്ട സാ​ൻ​റി​യാ​ഗോ സാ​ഞ്ച​സി​നെ കാ​ൽ​പ​ന്ത്​ ആ​രാ​ധ​ക​ർ മ​റ​ക്കാ​നി​ട​യി​ല്ല. ലോ​ക​ക​പ്പി​ന്​ കി​ക്കോ​ഫ്​ വി​സി​ൽ മുഴ​ങ്ങു​ന്ന​തി​ന്​ മാ​സ​ങ്ങ​ൾ​ക്കു മു​േ​മ്പ ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ലും സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും താ​ര​മാ​യി​രു​ന്നു ഈ ​സ്​​പാ​നി​ഷു​കാ​ര​ൻ. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ലെ മി​ന്നും പ്ര​ക​ട​ന​ങ്ങ​ൾ കാ​ണാ​ൻ കാ​ൽ​ന​ട​യാ​യി പു​റ​പ്പെ​ട്ട സാ​ൻ​റി​യാ​ഗോ സാ​ഞ്ച​സി​ൻെ​റ തി​രോ​ധാ​ന​മാ​യി​രു​ന്നു 2022 ഒ​ക്​​ടോ​ബ​ർ മു​ത​ലു​ള്ള വാ​ർ​ത്ത.

പി​ന്നീ​ട്​ ഇ​റാ​നി​ലെ ജ​യി​ലി​ലു​ണ്ടെ​ന്ന്​ സ്​​പാ​നി​ഷ്​ എം​ബ​സി സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ കാ​യി​ക ആ​രാ​ധ​ക​ർ​ക്ക്​ ആ ​യാ​ത്ര​യൊ​രു വേ​ദ​ന​യാ​യി മാ​റി. സാ​ൻ​റി​യാ​ഗോ കൊ​തി​ച്ച ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ഖ​ത്ത​റി​ൻെ​റ മ​ണ്ണി​ൽ സം​ഭ​വ​ബ​ഹു​ല​മാ​യി ത​ന്നെ കൊ​ടി​യി​റ​ങ്ങി. സ്​​പെ​യി​നി​ൻെ​റ നി​രാ​ശ​പ്പെ​ടു​ത്തി​യ പ്ര​ക​ട​ന​വും അ​ർ​ജ​ൻ​റീ​ന​യു​ടെ കി​രീ​ട ധാ​ര​ണ​വു​മെ​ല്ലാം അ​ദ്ദേ​ഹം തെ​ഹ​്റാ​നി​ലെ ത​ട​വ​റ​യി​ലി​രു​ന്ന്​ അ​റി​ഞ്ഞു. എ​ന്നാ​ൽ, 14 മാ​സ​ത്തി​നി​പ്പു​റം സാ​ൻ​റി​യാ​ഗോ​യു​ടെ മോ​ച​ന​വാ​ർ​ത്ത പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ്​ സ്​​പെ​യി​നി​ലെ ഇ​റാ​ൻ എം​ബ​സി. ഇ​റാ​ൻ ത​ട​വ​റ​യി​ൽ നി​ന്നും മോ​ചി​ത​നാ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം മ​​ഡ്രി​ഡി​ലെ​ത്തി കു​ടും​ബ​ത്തി​നൊ​പ്പം ചേ​ർ​ന്നി​രി​ക്കു​ന്നു.

ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നാ​യി പു​റ​പ്പെ​ട്ട്, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, അ​ൽ​ബേ​നി​യ, ഗ്രീ​സ്, തു​ർക്കിയ, ഇ​റാ​ഖ്​ വ​ഴി​യു​ള്ള യാ​ത്ര​യു​ടെ വി​ശേ​ഷ​ങ്ങ​ൾ ത​ൻെ​റ ഇ​ൻ​സ്​​റ്റ പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. 2022 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ഇ​റാ​ഖ്​ അ​തി​ർ​ത്തി ഗ്രാ​മം ക​ട​ന്ന വി​വ​രം പ​ങ്കു​വെ​ച്ചശേ​ഷം സാ​ൻ​റി​യാ​ഗോ​യെ​ക്കുറി​ച്ച്​ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​താ​യി.

ക​ടു​ത്ത റ​യ​ൽ മ​ഡ്രി​ഡ്​ ആ​രാ​ധ​ക​നാ​യ സാ​ൻ​റി​യാ​ഗോ 2022 ജ​നു​വ​രി​യി​ലാണ് യാ​ത്ര​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. 2019ൽ ​സ്പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ സൗ​ദി അ​റേ​ബ്യ വേ​ദി​യാ​യ​പ്പോ​ൾ, റി​യാ​ദി​ലേ​ക്ക്​ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്ത ച​രി​ത്ര​വും സാ​ന്‍റി​യാ​ഗോ​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JailWorld CupSantiago
News Summary - Jail-Released-Santiago-World-Cup
Next Story