ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ “ജാക്പോട്ട് ജേണി” മെഗാ പ്രമോഷന് തുടക്കം
text_fieldsഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ‘ജാക്പോട്ട് ജേണി’ മെഗാ പ്രമോഷൻ ലോഞ്ചിങ് പരിപാടിയിൽനിന്ന്
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ എല്ലാ ഔട്ട്ലറ്റുകളിലും “ജാക്പോട്ട് ജേണി” മെഗാ പ്രമോഷൻ വിപുലമായ പരിപാടികളോടെ ആരംഭിച്ചു.
ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, വിശിഷ്ടാതിഥികൾ, മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. മെഗാ പ്രമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 10 ഹ്യുണ്ടായ് കാറുകളും 1.5 ലക്ഷം ഖത്തർ റിയാൽ മൂല്യത്തിൽ ഷോപ്പിങ് വൗച്ചറുകളും നേടാനാണ് ഗ്രാൻഡ് മാൾ അവസരമൊരുക്കിയിട്ടുള്ളത്.
ഗ്രാൻഡ് മാൾ /ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്ന് 50 റിയാലിനോ അതിലധികമോ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ചുനൽകി ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിന്റെ ഭാഗമാകാം. ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
കഴിഞ്ഞ മെഗാ പ്രമോഷന്റെ ഭാഗമായി എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ മെഗാ പ്രമോഷന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

