ഐവൻ നാലാമത് സെഷൻ സംഘടിപ്പിച്ചു
text_fieldsഐ.ബി.പി.സി വിമൻസ് എക്സലൻസ് നെറ്റ്വർക് സംഘടിപ്പിച്ച പരിശീലന സെഷനിൽ
പങ്കെടുത്തവർ
ദോഹ: വിമൻസ് പ്രഫഷനലുകളുടെയും സംരംഭകരുടെയും വളർച്ചക്കും ശാക്തീകരണത്തിനുമായി ഐ.ബി.പി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമൻസ് എക്സലൻസ് നെറ്റ്വർക് (ഐവൻ) നാലാമത് സെഷൻ 'ചിന്തകളും വികാരങ്ങളും നമ്മുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നു' എന്ന പരിപാടിക്ക് പരിശീലകരായ സലീന കൂളോത്ത്, പൂർണിമ മുള്ളൂർ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 50ാമത് പരിപാടിയാണ് വിജയകരമായി സംഘടിപ്പിച്ചത്.
ഐ.ബി.പി.സി സംഘടിപ്പിച്ച 50 പരിപാടികളെന്നത് കേവലം ഒരു സംഖ്യ മാത്രമല്ല, അത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെയും സ്ഥിരതയുടെയും സമർപ്പണത്തിന്റെയും സാക്ഷ്യമാണെന്ന് ചടങ്ങിൽ സംബന്ധിച്ച ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ് അബ്ദുൽ കരീം പറഞ്ഞു.
നെറ്റ്വർക്കിങ്, അറിവ് പങ്കുവെക്കൽ, കമ്മ്യൂണിറ്റി സംരംഭം എന്നിവയിലൂടെ ബിസിനസ്, പ്രഫഷനലിസം, സാംസ്കാരിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

