Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാ​ളെ പെ​രു​ന്നാ​ൾ;...

നാ​ളെ പെ​രു​ന്നാ​ൾ; വ​ര​വേ​റ്റ് പ്ര​വാ​സി​ക​ൾ

text_fields
bookmark_border
ramadan
cancel

ദോ​ഹ: പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ. ഈ​ദ്​ ന​മ​സ്​​കാ​ര​ത്തി​നു​ള്ള മൈ​താ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 165ഓ​ളം സ്​​ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ച്ചും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യും വി​ശ്വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പെ​രു​ന്നാ​ളി​ന്‍റെ നാ​ലു ദി​ന​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ എ​ത്തു​ന്ന പൊ​തു​പാ​ർ​ക്കു​ക​ൾ, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ഒ​ത്തു​കൂ​ടു​ന്ന കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ശു​ചീ​ക​രി​ച്ച്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി സ​ജ്ജ​മാ​യ​താ​യി മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

ബ​ലി​മൃ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക്കാ​യി കൂ​ടു​ത​ൽ വെ​റ്റ​റി​ന​റി ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി. ബ​ലി​മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യം, സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​​വേ​ണ്ടി​യാ​ണ്​ എ​ല്ലാ അ​റ​വു​ശാ​ല​ക​ളി​ലും കൂ​ടു​ത​ൽ മൃ​ഗ​ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പി​ച്ച​ത്. മു​നി​സി​പ്പാ​ലി​റ്റി മ​​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ-​സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​കും.

പൊ​തു​പാ​ർ​ക്കു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​റ​ൽ ക്ലീ​നി​ങ്​ വി​ഭാ​ഗം മു​ഴു​സ​മ​യ​വും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കും. ഇ​തി​നു​പു​റ​മെ, ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ൽ, ബേ​ക്ക​റി ഉ​​ൾ​പ്പെ​ടെ ഭ​ക്ഷ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന സ​ജീ​വ​മാ​ണ്. പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ലും ഇ​ത്​ തു​ട​രും. വി​ൽ​പ​ന ന​ട​ത്തു​ന്ന ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, മാം​സ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ.

അ​ൽ​ഷ​ഹാ​നി​യ മു​നി​സി​പ്പാ​ലി​റ്റി​യ​ു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ക്ക​റ്റു​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, മാം​സ​വി​ൽ​പ​ന ശാ​ല​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി. അ​ൽ​വ​ക്​​റ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ മു​നി​സി​പ്പ​ൽ ക​ൺ​േ​​ട്രാ​ൾ വി​ഭാ​ഗം ​ഡ​യ​റ​ക്​​ട​ർ ജ​മാ​ൽ അ​ൽ​ബു​ഐ​നാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​വു​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ബ​ലി​മൃ​ഗ​ങ്ങ​ളെ അ​റു​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന. അ​ൽ വ​ക്​​റ, അ​ൽ​ഷ​മാ​ൽ, ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി, ഉം ​സ​ലാ​ൽ തു​ട​ങ്ങി വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്കു കീ​ഴി​ൽ ​ശു​ചീ​ക​ര​ണം, പ​രി​ശോ​ധ​ന​ക​ൾ, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ പു​രോ​ഗ​മി​ക്കു​ന്നു.

അ​മീ​റി​ന്റെ ഈ​ദ് ആ​ശം​സ

ദോ​ഹ: അ​റ​ബ്, ഇ​സ്‍ലാ​മി​ക ലോ​ക​ത്തെ സൗ​ഹൃ​ദ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ​ക്ക് ഈ​ദ് ആ​ശം​സ നേ​ർ​ന്ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ഫോ​ണി​ൽ വി​ളി​ച്ചാ​യി​രു​ന്നു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്ക് അ​മീ​ർ പെ​രു​ന്നാ​ൾ ആ​ശം​സ കൈ​മാ​റി​യ​ത്. ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്, ജി​ബൂ​തി പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ഉ​മ​ർ ഗു​ലേ, ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​താ​ഹ് അ​ൽ സി​സി എ​ന്നി​വ​രെ അ​മീ​ർ ഫോ​ണി​ൽ​വി​ളി​ച്ച് ആ​ശം​സ അ​റി​യി​ച്ചു.

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidExpatriate celebrating
News Summary - It's the Eid tomorrow; Expatriate celebrating
Next Story