കതാറയിൽ പെരുന്നാൾ പൂരം
text_fieldsദോഹ: ഖത്തറിലെ സാംസ്കാരിക കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജിൽ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ വിനോദ പരിപാടികൾ പ്രഖ്യാപിച്ചു. സ്വദേശികൾക്കും താമസക്കാർക്കും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷമാക്കാനുള്ള വൈവിധ്യമാർന്ന പരിപാടികളാണ് കതാറയിൽ ഒരുങ്ങുന്നത്. പെരുന്നാളിന്റെ മൂന്ന് ദിവസങ്ങളിലും കതാറ ബീച്ച് പരിസരത്തായിരിക്കും ആഘോഷ പരിപാടികൾ നടക്കുക.
വൈകീട്ട് നാലിന് ഖത്തരി ഫോക് ബാൻഡിന്റെ പ്രകടനത്തോടെ പരിപാടികൾ ആരംഭിക്കും. വൈകീട്ട് 5.30ന് കുട്ടികൾക്ക് ഈദ് സമ്മാനങ്ങളൊരുക്കി പ്രത്യേക വിനോദ പരിപാടികൾ നടക്കും. തുടർന്ന് മിലിട്ടറി പരേഡും, രാത്രി 8.30ന് ആകാശവിസ്മയ കാഴ്ചകളൊരുക്കി പെരുന്നാൾ വെടിക്കെട്ടും നടക്കും. കതാറയിലെ വെടിക്കെട്ട് രാജ്യത്തെ ഈദ് ആഘോഷങ്ങളുടെ പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

