ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്: മിലാനെ അഭിനന്ദിച്ച് യുവന്‍റസ് കോച്ച്
text_fieldsദോഹ: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ജേതാക്കളായ എ.സി മിലാന് എല്ലാ അഭിനന്ദനങ്ങളും നേരുകയാണെന്ന് യുവന്‍റസ് കോച്ച് മസിമിലിയാനോ അല്ളെഗ്രി പറഞ്ഞു. മത്സരത്തില്‍ യുവന്‍റസ് പരാജയപ്പെട്ടിട്ടില്ളെന്നും പെനാല്‍ട്ടി ഷൂട്ടൗട്ടാണ് എല്ലാം അട്ടിമറിച്ചതെന്നും അല്ളെഗ്രി കൂട്ടിച്ചേര്‍ത്തു.
മത്സരത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യുവന്‍റസ് കോച്ച്. തന്‍െറ കുട്ടികള്‍ നന്നായി കളിച്ചുവെന്നും തോല്‍വിയില്‍ സങ്കടമുണ്ടെന്നും സൂചിപ്പിച്ച അദ്ദേഹം, ഒരു തോല്‍വി കൊണ്ട് മായ്ച്ചു കളയാന്‍ സാധിക്കുന്നതല്ല യുവന്‍റസിന്‍െറ ഈ വര്‍ഷത്തെ നേട്ടങ്ങളെന്നും പറഞ്ഞു. മത്സരത്തില്‍ നന്നായി തുടങ്ങാന്‍ സാധിച്ചുവെങ്കിലും മത്സത്തിലുടനീളം അത് നിലനിര്‍ത്താന്‍ സാധിക്കാത്തത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ ടീമിന് മേലുണ്ടായിരുന്നുവെങ്കിലും ഇത് ഒരു സുവര്‍ണാവസരമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല. ഡിബാല പലപ്പോഴും ഗോളിന് തൊട്ടടുത്തത്തെിയെങ്കിലും അത് മുതലെടുക്കാന്‍ സാധിക്കാതെ പോയി. ഇനി ഒരാഴ്ച ടീമിന് വിശ്രമമാണ്.
അതിന് ശേഷം ചാമ്പ്യന്‍സ് ലീഗും സീരി എയും മുന്നിലുണ്ട്. ഭാവി മാത്രമാണ് ലക്ഷ്യം. ടീമിനെ സംബന്ധിച്ച് ഈ വര്‍ഷം നേട്ടങ്ങളുടേതാണെന്നും സുപ്പര്‍ കോപ്പയൊഴികെ എല്ലാം നേടാനായെന്നും സന്തോഷവാനാണെന്നും നിരാശയില്ളെന്നും അല്ളെഗ്രി പറഞ്ഞു.
അതേസമയം, ദീര്‍ഘകാലത്തിന് ശേഷം കിരീടം നേടാന്‍ മിലാന് സാധിച്ചിരിക്കുന്നുവെന്നും ഇത് പുതിയൊരു തുടക്കമാണെന്നും ടീമംഗങ്ങള്‍ കഠിനമായി പരിശ്രമിച്ചിരിക്കുന്നുവെന്നും മിലാന്‍ കോച്ച് മോണ്‍ടല്ളോ പറഞ്ഞു. സുന്ദരമായ അനുഭവമായിരുന്നു സൂപ്പര്‍ കപ്പ് ഫൈനലെന്നും മികച്ച പ്രകടനമാണ് താരങ്ങള്‍ പുറത്തെടുത്തതെന്നും മോണ്‍ടല്ളോ സൂചിപ്പിച്ചു.
കിരീടനേട്ടത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.