Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: അ​മീ​റു​മാ​യി...

ഖത്തർ: അ​മീ​റു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ഇ​റ്റ​ലി, ഫ്ര​ഞ്ച് ​രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ

text_fields
bookmark_border
qatar emir
cancel

ദോ​ഹ: ഗ​സ്സ​യി​ൽ മ​ര​ണം വി​ത​ച്ചു​കൊ​ണ്ട് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ ഫോ​ണി​ൽ വി​ളി​ച്ച് ഇ​റ്റ​ലി, ഫ്ര​ഞ്ച് രാ​ഷ്ട്ര​നേ​താ​ക്ക​ൾ. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​യും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും അ​മീ​റു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ൽ ഫ​ല​സ്തീ​നി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി മ​ധ്യ​സ്ഥ ന​ട​പ​ടി​ക​ളെ പി​ന്തു​ണ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും രാ​ഷ്ട്ര​നേ​താ​ക്ക​ൾ പ​ങ്കു​വെ​ച്ച​താ​യി ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​വി​ധ ജി.​സി.​സി രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​മാ​യും ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Italian-French representatives communicate with Qatar-Emir
Next Story