Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇറ്റാലിയൻ, ജർമൻ ക്രൂസ്...

ഇറ്റാലിയൻ, ജർമൻ ക്രൂസ് കപ്പലുകൾ ദോഹ തുറമുഖത്ത്

text_fields
bookmark_border
Cruise Ship
cancel
camera_alt

ഇ​റ്റാ​ലി​യ​ൻ ക്രൂ​സ് ക​പ്പ​ലാ​യ കോ​സ്റ്റ ടോ​സ്കാ​ന ദോ​ഹ തു​റ​മു​ഖ​ത്ത്

ദോഹ: ഇറ്റാലിയൻ ക്രൂസ് കപ്പലായ കോസ്റ്റ ടോസ്കാനയും ജർമനിയിൽനിന്നുള്ള ക്രൂസ് കപ്പലായ ഐഡ കോസ്മയും ദോഹ തുറമുഖത്തെത്തി. 3624 യാത്രക്കാരും 1385 ജീവനക്കാരുമായി ഐഡ കോസ്മ തിങ്കളാഴ്ച രാവിലെയാണ് ദോഹ പോർട്ടിലെത്തിയത്. കോസ്റ്റ ടോസ്കാന ഞായറാഴ്ചയാണ് ദോഹയിലെത്തിയത്. 2022-2023 സീസണിൽ കപ്പലിന്റെ ആദ്യ ട്രിപ്പാണിത്. ഇരു കപ്പലുകളും ദോഹ തുറമുഖത്തെത്തിയ വിവരവും ചിത്രങ്ങളും മവാനി ഖത്തർ ട്വിറ്ററിൽ പങ്കുവെച്ചു.

6500 യാത്രക്കാരുമായി കോസ്റ്റ ടോസ്കാന

ഇതാദ്യമായി ഖത്തറിലെത്തിയ കോസ്റ്റ ടോസ്കാന ഒരു ദിവസം രാജ്യത്ത് തങ്ങി. ജനുവരി 12ന് യാത്ര ആരംഭിച്ച കപ്പൽ ഏഴു ദിവസത്തെ പര്യടനത്തിനിടെയാണ് ദോഹയിലെത്തിയത്. യു.എ.ഇയിൽ ദുബൈ, അബൂദബി ഉൾപ്പെടെയുള്ള ഇടങ്ങളിൽ തങ്ങുന്ന കപ്പൽ ഒരു ദിവസം മസ്കത്തിലും നങ്കൂരമിടും. ഏകദേശം 6,500 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കപ്പലാണ് കോസ്റ്റ ടോസ്കാന. സ്വന്തം വാട്ടർപാർക്ക്, 1,550 ബാൽക്കണി കാബിനുകൾ, 13 നീന്തൽക്കുളങ്ങൾ, ഹോട്ട് ടബുകൾ, 13 റസ്റ്റാറന്റുകൾ, 19 വിനോദ ലോഞ്ചുകൾ എന്നീ സൗകര്യങ്ങൾ അടങ്ങിയതാണിത്.

ദോഹയിലെ ആദ്യ സന്ദർശനം വൈകാരിക മുഹൂർത്തമാണെന്ന് കോസ്റ്റ ടോസ്‌കാനയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ക്യാപ്റ്റൻ പിയട്രോ സിനിസി പറഞ്ഞു. മവാനി ഖത്തർ, ഖത്തർ ടൂറിസം, കോസ്റ്റ ടോസ്‌കാന, ദോഹയിലെ ഇറ്റാലിയൻ എംബസി, ട്രാവൽ ഏജൻസി എന്നിവയുടെ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

‘ദോഹ ഏറെ കാഴ്ചകൾ സമ്മാനിക്കുന്ന നഗരമാണ്. ദോഹക്ക് അഭിമാനിക്കാവുന്ന വിനോദ സഞ്ചാരത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാകുന്നതിൽ ഇറ്റലിക്ക് അഭിമാനമുണ്ട്. നിങ്ങൾക്ക് മ്യൂസിയങ്ങളുണ്ട്. അവയിൽ പലതും ഇറ്റാലിയൻ മ്യൂസിയങ്ങളുമായി സഹകരിച്ചുള്ളവയാണ്. മിക്കതും ഇറ്റാലിയൻ സംസ്കാരത്തെ സ്വാഗതം ചെയ്യുന്നവയുമാണ്’ - ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ പൗളോ ടോഷി പറഞ്ഞു. ഇറ്റാലിയൻ സാങ്കേതികവിദ്യയുടെയും രൂപകൽപനയുടെയും കേന്ദ്രീകരണമാണ് കോസ്റ്റ ടോസ്കാനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സീ​സ​ണി​ൽ 58 ക്രൂ​സ് ക​പ്പ​ലു​ക​ൾ ഖ​ത്ത​റി​ലെ​ത്തും

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച ക്രൂ​സ് സീ​സ​ണി​ൽ ഇ​തി​ന​കം 8,000 യാ​ത്ര​ക്കാ​രെ സ്വാ​ഗ​തം ചെ​യ്ത​താ​യി ഖ​ത്ത​ർ ടൂ​റി​സം പ്രോ​ഡ​ക്റ്റ് സ​പ്പോ​ർ​ട്ട് മേ​ധാ​വി മ​റി​യം സൗ​ദ് ‘ദി ​പെ​നി​ൻ​സു​ല’​യോ​ട് പ​റ​ഞ്ഞു. ഏ​പ്രി​ലി​ലാ​ണ് 2022-2023 ക്രൂ​സ് സീ​സ​ൺ അ​വ​സാ​നി​ക്കു​ക. ഇ​തി​ന​കം 58 ക്രൂ​സ് ക​പ്പ​ലു​ക​ൾ ഖ​ത്ത​റി​ലെ​ത്തു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

‘ഞ​ങ്ങ​ളു​ടെ ക്രൂ​സ് സീ​സ​ൺ മി​ക​ച്ച തു​ട​ക്ക​മാ​ണി​ട്ടി​രി​ക്കു​ന്ന​ത്. കോ​സ്റ്റ ടോ​സ്കാ​ന ഖ​ത്ത​റി​ലേ​ക്കു​ള്ള എ​ൽ.​എ​ൻ.​ജി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക്രൂ​സ് ക​പ്പ​ൽ കൂ​ടി​യാ​ണ്. ക്രൂ​സ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ൽ സു​സ്ഥി​ര​ത​ക്കു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ സൂ​ച​ക​മാ​ണി​ത്.

ഖ​ത്ത​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഊ​ഷ്മ​ള​ത​യി​ലും ആ​തി​ഥ്യ​മ​ര്യാ​ദ​യി​ലു​മൂ​ന്നി ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​വി​ട​ത്തെ ഒ​രു​പാ​ട് മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി അ​വ​രെ ആ​ഹ്ലാ​ദി​പ്പി​ക്കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്’ -അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Italian and German cruise ships in Doha port
Next Story