ദോഹ: ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച നേരിയ തോതിൽ മഴപെയ്തു. അൽഖോർ, അൽ വക്റ മേഖലകളിൽ രാവിലെയും ദോഹയിലെ ചിലഭാഗങ്ങളിൽ ഉച്ചകഴിഞ്ഞുമാണ് ചാറ്റൽ മഴ പെയ്തത്. മഴദൃശ്യങ്ങൾ വിഡിയോ സഹിതം കാലാവസ്ഥാവിഭാഗം ട്വിറ്ററിൽ പങ്കുവെച്ചു. വരുംദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത നേരത്തെതന്നെ കാലാവസ്ഥാവിഭാഗം അറിയിച്ചിരുന്നു. ചില മേഖലകളിൽ ഇടിമിന്നൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ മൂടിയ അന്തരീക്ഷമായിരുന്നു പലയിടത്തും. കഴിഞ്ഞ ദിവസങ്ങളിൽ പൊടിക്കാറ്റും അനുഭവപ്പെട്ടിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 7:26 AM GMT Updated On
date_range 2022-04-27T12:56:59+05:30ഖത്തറിൽ മഴയെത്തി
text_fieldscamera_alt
കഴിഞ്ഞ ദിവസങ്ങളിലെ വെയിലിനും കാറ്റിനുമൊടുവിൽ ഖത്തറിന്‍റെ ആകാശം ചൊവ്വാഴ്ച മൂടിക്കെട്ടി. രാവിലെ മുതൽ സൂര്യനെ മറച്ച് കാർമേഘങ്ങൾ മൂടിയ നിലയിലായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും നേരിയ തോതിൽ മഴയും പെയ്തു. ചൊവ്വാഴ്ച സായാഹ്നത്തിൽ ദോഹയിൽ നിന്നുള്ള ദൃശ്യം
Listen to this Article
Next Story