ഇന്ത്യയിലേക്ക് 40 മെട്രിക് ടൺ ഓക്സിജൻ കൂടി അയച്ചു
text_fieldsഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഐ.എൻ.എസ് ത്രികാന്ത് നാവികരെ ദോഹയിൽനിന്നും യാത്രയയച്ചപ്പോൾ
ദോഹ: കോവിഡിെൻറ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യക്കായി വീണ്ടും ഖത്തറിൽനിന്ന് ഓക്സിൻ അയച്ചു. ഇന്ത്യൻ നാവികസേനയുടെ െഎ.എൻ.എസ് ത്രികാന്ത് കപ്പലാണ് 40 മെട്രിക് ടൺ ഓക്സിജനുമായി ബുധനാഴ്ച പുറപ്പെട്ടതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എയർഫോഴ്സിെൻറ വിമാനത്തിലാണ് ഓക്സിജൻ നിറക്കാനുള്ള ക്രയോജനിക് ടാങ്കറുകൾ ഖത്തറിൽ എത്തിച്ചത്. ഇതിൽ ഖത്തറിലെ എയർ ലിക്വിഡ് ഗ്രൂപ്പാണ് ഓക്സിജൻ നൽകിയത്. ഖത്തറിലെ വിവിധ ഇന്ത്യൻ കൂട്ടായ്മകളും മറ്റും സമാഹരിച്ച 100 ഓക്സിജൻ സിലിണ്ടറുകളും കപ്പലിൽ അയച്ചിട്ടുണ്ട്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ കപ്പൽ അധികൃതരെ യാത്രയയച്ചു. ഇന്ത്യക്കായി മെഡിക്കൽ വസ്തുക്കളടക്കമുള്ള സഹായവുമായി ഖത്തരി അമീരി ഫോഴ്സ് വിമാനം മേയ് 14ന് ഡൽഹിയിൽ എത്തിയിരുന്നു.
ഐ.എൻ.എസ് ത്രികാന്ത് കപ്പലിൽ ഓക്സിജൻ ടാങ്കർ കയറ്റുന്നു
ഇന്ത്യക്കായി കോവിഡ് സഹായം എത്തിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യക്ക് ഖത്തറിൽനിന്നുള്ള കോവിഡ് സഹായം തുടരുകയാണ്. 40 മെട്രിക് ടൺ ഓക്സിജൻ ഖത്തറിേൻറയും ദോഹയിലെ ഫ്രഞ്ച് എംബസിയുടേയും നേതൃത്വത്തിൽ കഴിഞ്ഞദിവസം കൊണ്ടുപോയിരുന്നു. അതിനു മുമ്പ് ഐ.എൻ.എസ് ത്രികാന്ത് കപ്പലിൽ 40 മെട്രിക് ടണ്‍ ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചിരുന്നു. മൂന്ന് വിമാനങ്ങളിൽ 300 ടൺ സഹായവസ്തുക്കൾ ഖത്തർ എയർവേസും ഇന്ത്യക്ക് സൗജന്യമായി എത്തിച്ചിരുന്നു.
മേയ് രണ്ടിന് മെഡിക്കൽ വസ്തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐ.എൻ.എസ് കൊല്‍ക്കത്തയും പോയിരുന്നു. എംബസിയുടെ അനുബന്ധസംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ശേഖരിച്ച സഹായങ്ങളായിരുന്നു ഇതിൽ. മെഡിക്കൽ വസ്തുക്കൾ സ്വരൂപിക്കാൻ ഖത്തർ എയർവേസും ഗൾഫ് വെയർഹൗസിങ് കമ്പനി (ജി.ഡബ്ല്യു.സി)യും തുടങ്ങിയ സംയുക്ത പദ്ധതിയും നടക്കുന്നുണ്ട്. ആകെ 1200 മെട്രിക് ടൺ ഓക്സിജൻ ഖത്തറിൽനിന്ന് ഇന്ത്യയിലേക്കെത്തിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

