ഈസക്ക മെമ്മോറിയൽ വാഖ് റിയാദ കപ്പ്; ഓർബിറ്റ് എഫ്.സി ജേതാക്കൾ
text_fieldsഈസക്ക മെമ്മോറിയൽ വാഖ് റിയാദ കപ്പിലെ ജേതാക്കളായ ഓർബിറ്റ് എഫ്.സി
ദോഹ: വാഖ് സംഘടിപ്പിച്ച ഈസക്ക മെമ്മോറിയൽ വാഖ് റിയാദ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ കരുത്തരായ മേറ്റ്സ് ഖത്തറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഓർബിറ്റ് എഫ്.സി ജേതാക്കളായി. ദോഹയിലെ ജെംസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ 14 ടീമുകൾ മാറ്റുരച്ചു. കാണികളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ടൂർണമെന്റ് ഗംഭീരമായി. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദോഹയിലെ കായിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. വാഖ് പ്രസിഡന്റ് അക്ബർ ടി.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, സെക്രട്ടറി കെ.വി. ബോബൻ, ഡോം ഖത്തർ സ്ഥാപക പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി. സിദ്ദീഖ്, സെക്രട്ടറി സാബിഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സെക്രട്ടറി ഷാജഹാൻ ടി.കെ. സ്വാഗതവും ഷമീർ മണ്ണറോട്ട് നന്ദിയും പറഞ്ഞു. ദോഹയിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ കാൽപന്ത് കളിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന തെരഞ്ഞെടുക്കപ്പെട്ട ഫുട്ബാൾ പ്രമോട്ടർമാരായ അബ്ബാസ് ഊട്ടി, നിസ്താർ പട്ടേൽ, ബഷീർ ജെ.എം, ദോഹ അലി, അഷ്റഫ് ഫ്രൈഡേ, ഹസ്സൻ ചാലാട്, സലീം മേറ്റ്സ് എന്നിവരെ അനുമോദിച്ചു. ശിശുദിനത്തിന്റെ ഭാഗമായി ഉദ്ഘാടന മത്സരത്തിൽ കളിക്കാരുമായി പരിചയപ്പെടാൻ റോസാപ്പൂക്കളുമായി വാഖിന്റെ കുട്ടികൾ ഗ്രൗണ്ടിലേക്കെത്തിയത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. വിവിധ മത്സരങ്ങളിൽ മുൻ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.എ. റഹ്മാൻ, റിയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടിവ് ഷഫീഖ്, ഈസാക്കയുടെ മരുമകൻ ആസാദ്, മാത്യു തോമസ്, ജോൺസൺ ആൻഡ് ജോൺസൺ സാരഥി മണി, കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട്, ഡോം ഖത്തർ സെക്രട്ടറി മൂസ താനൂർ, അസീസ് പുറായിൽ, ഡോ. ലിയാക്കത്തലി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ ടൂർണമെന്റ് ജേതാക്കളായ ഓർബിറ്റ് എഫ്.സിക്ക് ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ഹംസ യൂസുഫ് ട്രോഫി കൈമാറി. ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ റാഷിൽ പി.വി, കൺവീനർ ആശിഖ് പി.സി, വളന്റിയർ ക്യാപ്റ്റൻ അഷ്റഫ് കാമശേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫുട്ബാൾ മേളക്ക് വാഖ് എക്സിക്യൂട്ടിവ് മെംബർമാരും വാഖ് വനിത വിഭാഗവും കായിക വിഭാഗവും സംഘാടനത്തിന്റെ ഭാഗമായി. ടൂർണമെന്റിൽ യൂസുഫ് മംദാനിയുടെ നേതൃത്വത്തിലുള്ള ക്യു.എഫ്.എ അംഗീകൃത റഫറിമാർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

