Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​സ്രാ​യേ​ൽ അ​നു​കൂ​ല...

ഇ​സ്രാ​യേ​ൽ അ​നു​കൂ​ല പ്ര​സ്താ​വ​ന; അ​റ​ബ്-​മു​സ്‌​ലിം രാ​ജ്യ​ങ്ങ​ൾ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

text_fields
bookmark_border
ഇ​സ്രാ​യേ​ൽ അ​നു​കൂ​ല പ്ര​സ്താ​വ​ന; അ​റ​ബ്-​മു​സ്‌​ലിം രാ​ജ്യ​ങ്ങ​ൾ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു
cancel

റി​യാ​ദ്: മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തെ പി​ന്തു​ണ​ച്ചു​ള്ള ഇ​സ്രാ​യേ​ലി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ മൈ​ക്ക് ഹ​ക്ക​ബി​യു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക്കെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ പ്ര​തി​ഷേ​ധം.

സൗ​ദി അ​റേ​ബ്യ​യു​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം അ​റ​ബ്-​മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളും ജി.​സി.​സി സെ​ക്ര​ട്ടേ​റി​യ​റ്റ്, അ​റ​ബ് ലീ​ഗ്, ഒ.​ഐ.​സി എ​ന്നീ പ്ര​മു​ഖ സം​ഘ​ട​ന​ക​ളും പ്ര​സ്താ​വ​ന​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഹ​ക്ക​ബി​യു​ടെ നി​ല​പാ​ട് മേ​ഖ​ല​യി​ലെ സ​മാ​ധാ​ന സാ​ധ്യ​ത ത​ക​ർ​ക്കു​ന്ന​തും വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ന് തി​രി​കൊ​ളു​ത്തു​ന്ന​തു​മാ​ണെ​ന്ന് രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യി വ്യ​ക്ത​മാ​ക്കി.

മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളും ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്താ​ലും ത​ങ്ങ​ൾ​ക്ക് വി​രോ​ധ​മി​ല്ലെ​ന്നും ജൂ​ത​ജ​ന​ത​ക്ക് ആ ​ഭൂ​മി​യി​ൽ അ​വ​കാ​ശ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു അം​ബാ​സ​ഡ​റു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. ഇ​ത് അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ​യും ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് സൗ​ദി, ജോ​ർ​ഡ​ൻ, യു.​എ.​ഇ, ഖ​ത്ത​ർ, ഇ​ന്തോ​നേ​ഷ്യ, പാ​കി​സ്​​താ​ൻ, ഈ​ജി​പ്ത്, തു​ർ​ക്കി​യ, സി​റി​യ, ഫ​ല​സ്തീ​ൻ, കു​വൈ​ത്ത്, ല​ബ​നാ​ൻ, ഒ​മാ​ൻ, ബ​ഹ്‌​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കു​ം ഈ ​നി​ല​പാ​ട് ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

ഗ​സ്സ​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ്​ ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​​െവ​ച്ച ദ​ർ​ശ​ന​ങ്ങ​ളോ സ​മ​ഗ്ര സ​മാ​ധാ​ന പ​ദ്ധ​തി​യോ ഇ​ത്ത​രം നി​ല​പാ​ടു​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ചു. അ​ധി​നി​വേ​ശ​ത്തെ ന്യാ​യീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ​ഹി​ഷ്ണു​ത​യു​ടെ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​ന്റെ​യും മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കും. സ​മാ​ധാ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ന് പ​ക​രം നി​ല​വി​ലെ പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം ന​ൽ​കു​ന്ന​താ​ണ് അം​ബാ​സ​ഡ​റു​ടെ വാ​ക്കു​ക​ളെ​ന്നും പ്ര​തി​ഷേ​ധ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

അ​ധി​നി​വേ​ശ ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ത്തോ മ​റ്റ് അ​റ​ബ് പ്ര​ദേ​ശ​ങ്ങ​ളി​ലോ ഇ​സ്രാ​യേ​ലി​ന് ഒ​രു​വി​ധ പ​ര​മാ​ധി​കാ​ര​വു​മി​ല്ലെ​ന്ന് അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് രാ​ജ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു. വെ​സ്​​റ്റ്​ ബാ​ങ്കി​നെ ഇ​സ്രാ​യേ​ലി​നോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കാ​നോ ഗ​സ്സ മു​ന​മ്പി​നെ ഫ​ല​സ്തീ​നി​ൽ നി​ന്ന് വേ​ർ​പെ​ടു​ത്താ​നോ ഉ​ള്ള ഏ​തൊ​രു നീ​ക്ക​ത്തെ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​യും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ്യാ​പ​ന​വും അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് നേ​രെ​യു​ള്ള ഭീ​ഷ​ണി​ക​ളും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​സ്രാ​യേ​ലി​​ന്റെ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ളും വി​കാ​സ ന​യ​ങ്ങ​ളും കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും നീ​തി​യു​ക്ത​മാ​യ രാ​ഷ്​​ട്രീ​യ ഒ​ത്തു​തീ​ർ​പ്പി​നു​ള്ള സാ​ധ്യ​ത​ക​ളെ ഇ​ല്ലാ​താ​ക്കു​മെ​ന്നും രാ​ജ്യ​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

1967 ജൂ​ൺ നാ​ലി​ലെ അ​തി​ർ​ത്തി​ക​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട്, ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്വ​യം നി​ർ​ണാ​യാ​വ​കാ​ശ​വും സ്വ​ത​ന്ത്ര രാ​ഷ്​​ട്ര​മെ​ന്ന സ്വ​പ്ന​വും യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടോ​ടെ​യാ​ണ് രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Israel's favorable statement; Arab-Muslim countries strongly condemn it
Next Story