സിറിയക്കുനേരെ ഇസ്രായേൽ ആക്രമണം: ശക്തമായി അപലപിച്ച് ഖത്തർ
text_fieldsദോഹ: സിറിയക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഇത് സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനവുമാണ്. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഈ ആക്രമണം വിഘാതമാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ ആക്രമണങ്ങൾ, സിറിയയുടെ പുനർനിർമാണത്തെയും മേഖലയിൽ സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങളെയും ലംഘിക്കുന്നതാണ്. ഈ സാഹചര്യത്തിൽ, അധിനിവേശ ആക്രമണങ്ങളെ തടയുന്നതിന് അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമണങ്ങൾ മേഖലയിലെയും അന്തർദേശീയവുമായ സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണ്. സിറിയയുടെ പരമാധികാര -സ്വാതന്ത്ര്യ സംരക്ഷണത്തിനും അവിടത്തെ ജനതക്കും ഖത്തർ പിന്തുണ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

