Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ...

ലബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി; അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്ക​ണം -ഖ​ത്ത​ർ

text_fields
bookmark_border
ലബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി; അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്ക​ണം -ഖ​ത്ത​ർ
cancel

ദോ​ഹ: ഇ​സ്രാ​യേ​ൽ ലബ​നാ​നി​ൽ തു​ട​രു​ന്ന കൂ​ട്ട​ക്കു​രു​തി​യും ആ​വ​ർ​ത്തി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ. ഇ​ത് ലബ​ന​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​നു​നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​വും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ​യും യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യം 1701 ന്റെ​യും ലം​ഘ​ന​വു​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ മ​രി​ക്കു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ലബ​നാ​ന്റെ ഐ​ക്യം, പ​ര​മാ​ധി​കാ​രം, പ്ര​ദേ​ശി​ക സ​മ​ഗ്ര​ത എ​ന്നി​വ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ചാ​ർ​ട്ട​റു​ക​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ ലെ​ബ​ന​ൻ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് ഖ​ത്ത​ർ പൂ​ർ​ണ്ണ ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelLebanonInternational Communityqatar​
News Summary - Israel's aggression in Lebanon; International community must hold accountable - Qatar
Next Story