Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്രായേൽ ആക്രമണം; പ്രത്യേക നിയമസംഘം യോഗം ചേർന്നു
text_fieldsbookmark_border
ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ മറുപടിയായി ആഗോളതലത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ ഖത്തർ. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയ നിയമസംഘത്തിന്റെ ആദ്യ യോഗം വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയുടെ നേതൃത്വത്തിൽ നടന്നു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കുന്നതിനും ഇസ്രായേലിനെതിരെ നിയമപരമായ വഴികളും അവലോകനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളെ അംഗീകരിച്ച് നിയമാനുസൃത മാർഗങ്ങളിലൂടെ പരമാധികാരം സംരക്ഷിക്കാനും അവകാശങ്ങൾ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അൽ ഖുലൈഫി കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

