ഇസ്രായേൽ ആക്രമണം: ഖത്തർ ഐ.സി.എ.ഒക്ക് കത്ത് കൈമാറി
text_fieldsഐ.സി.എ.ഒയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഈസ
അബ്ദുല്ല അൽ മാലികി കൗൺസിൽ പ്രസിഡന്റിന് കത്ത് കൈമാറിയപ്പോൾ
ദോഹ: ദോഹയിൽ ഹമാസ് നേതാക്കളുടെ താമസസ്ഥലങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) കൗൺസിൽ പ്രസിഡന്റിന് ഖത്തർ ഔദ്യോഗിക കത്ത് കൈമാറി. ഐ.സി.എ.ഒയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഈസ അബ്ദുല്ല അൽ മാലികിയാണ് സന്ദേശം കൈമാറിയത്.
സെപ്റ്റംബർ ഒമ്പതിന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംബന്ധിച്ച ഷികാഗോ കൺവെൻഷനിലെ വ്യവസ്ഥകൾക്കുമെതിരായ ലംഘനമാണെന്നും സന്ദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

