Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​സ്സ​യി​ലെ ജ​ന​വാ​സ...

ഗ​സ്സ​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം; രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​റ​ബ് -മു​സ്​​ലിം രാ​ജ്യ​ങ്ങ​ൾ

text_fields
bookmark_border
ഗ​സ്സ​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം; രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​റ​ബ് -മു​സ്​​ലിം രാ​ജ്യ​ങ്ങ​ൾ
cancel

ദോ​ഹ​: ഗ​സ്സ​യി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും നേ​രെ ഇ​സ്രാ​യേ​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​റ​ബ് -മു​സ്​​ലിം രാ​ജ്യ​ങ്ങ​ൾ. സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡാ​ൻ, യു.​എ.​ഇ, ഇ​ന്തോ​നേ​ഷ്യ, പാ​കി​സ്താ​ൻ, ഈ​ജി​പ്ത്, തു​ർ​ക്കി​യ തു​ട​ങ്ങി​യ എ​ട്ട് രാ​ജ്യ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും നേ​രെ ന​ട​ക്കു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ഒ​പ്പു​വെ​ച്ച സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള സി​വി​ല​യ​ന്മാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മാ​ന​വി​ക ത​ത്ത്വ​ങ്ങ​ളു​ടെ​യും ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് മ​ന്ത്രി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. നി​രാ​യു​ധീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ൾ അ​ട​ങ്ങി​യ റോ​ഡ് മാ​പ്പ് ഫ​ല​സ്തീ​ൻ വി​ഭാ​ഗ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​യി യു.​എ​സ് പ്ര​സി​ഡ​ന്റ്​ ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ഈ ​ലം​ഘ​ന​ങ്ങ​ൾ, സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​ത് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ​ർ​ധി​പ്പാ​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ എ​ന്ന് പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. ഗ​സ്സ​യി​ലു​ട​നീ​ളം ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ ഭ​ക്ഷ​ണ​വും മ​രു​ന്നും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ഉ​ട​ന​ടി എ​ത്തി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ആ​ഹ്വാ​നം ചെ​യ്തു.

വെ​സ്​​റ്റ്​ ബാ​ങ്കി​ൽ ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ർ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ, അ​ന​ധി​കൃ​ത ഭ​വ​ന നി​ർ​മാ​ണ​ങ്ങ​ൾ, ജ​റു​സ​ലേ​മി​ലെ നി​ല​വി​ലെ സ്ഥി​തി മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഗ​സ്സ​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ. ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​മെ​ന്ന ആ​ശ​യം ത​ക​ർ​ക്കാ​നും, ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ 2803ാം ന​മ്പ​ർ പ്ര​മേ​യ​വും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും പാ​ലി​ക്കാ​ൻ ഇ​സ്രാ​യേ​ലി​ന് മേ​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം സ​മ്മ​ർ​ദം ചെ​യു​ത്ത​ണം. കു​റ്റം ചെ​യ്ത​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നും, സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കാ​നും അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​വും യു.​എ​ൻ ര​ക്ഷാ​സ​മി​തി​യും പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഫ​ല​സ്തീ​ൻ മ​ണ്ണ് കൈ​യ്യേ​റാ​നോ, ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ച്ച് കു​ടി​യൊ​ഴി​പ്പി​ക്കാ​നോ ഉ​ള്ള ഒ​രു നീ​ക്ക​വും അം​ഗീ​ക​രി​ക്കി​ല്ല. 1967ലെ ​അ​തി​ർ​ത്തി​ക​ൾ അം​ഗീ​ക​രി​ച്ച്, കി​ഴ​ക്ക​ൻ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്കു​ന്ന ‘ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​ലൂ​ടെ’ മാ​ത്ര​മേ മേ​ഖ​ല​യി​ൽ ശാ​ശ്വ​ത​മാ​യ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കൂ എ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaQatar Red Crescent Society for GazaIsrael Attack
News Summary - Israeli attack on Gaza settlements
Next Story