ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം -യു.എൻ ഹ്യൂമൻ റൈറ്റ്സ് ഹൈകമീഷണർ
text_fieldsദോഹ: ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയിലെ സമാധാന-സുരക്ഷ നടപടികളെ തുരങ്കംവെക്കുന്നതുമാണെന്ന് യു.എൻ ഹ്യൂമൻ റൈറ്റ്സ് ഹൈകമീഷണർ വോൾക്കർ ടർക്ക്. ആക്രമണത്തെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ജനീവയിൽ ചേർന്ന മനുഷ്യാവകാശ കൗൺസിലിന്റെ 60ാമത് സെഷനിലാണ് അദ്ദേഹം അപലപിച്ചത്.
അന്താരാഷ്ട്ര പിന്തുണയോടെ സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യത്തെ ആക്രമിക്കുന്നതിലൂടെ മധ്യസ്ഥ ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് വോൾക്കർ ടർക് വ്യക്തമാക്കി. സൈനിക നടപടികളിൽ ഉൾപ്പെടാത്തവരെ ഒരിക്കലും ലക്ഷ്യമിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധനിയമങ്ങൾ അവഗണിക്കുമ്പോൾ, സാധാരണക്കാരുടെയും സംരക്ഷണം ഇല്ലാതാക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

