Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ അ​ഖ്സ പ​ള്ളി​യി​ൽ...

അ​ൽ അ​ഖ്സ പ​ള്ളി​യി​ൽ ഇ​സ്രാ​യേ​ൽ അ​തി​ക്ര​മം: രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​റ​ബ് രാ​ജ്യ​ങ്ങ​ൾ

text_fields
bookmark_border
അ​ൽ അ​ഖ്സ പ​ള്ളി​യി​ൽ ഇ​സ്രാ​യേ​ൽ അ​തി​ക്ര​മം: രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​റ​ബ് രാ​ജ്യ​ങ്ങ​ൾ
cancel

ദോ​ഹ: അ​ൽ അ​ഖ്സ പ​ള്ളി​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ളെ​യും അ​തി​ക്ര​മ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​റ​ബ് -മു​സ്ലിം രാ​ജ്യ​ങ്ങ​ൾ. ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, പാ​കി​സ്താ​ൻ, തു​ർ​ക്കി​യ, ജോ​ർ​ഡാ​ൻ, യു.​എ.​ഇ, ഇ​ന്തോ​നേ​ഷ്യ എ​ന്നീ എ​ട്ട് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​സ്രാ​യേ​ലി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ സം​ര​ക്ഷ​ണ​ത്തോ​ടെ കു​ടി​യേ​റ്റ​ക്കാ​ർ ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളും, പ​ള്ളി​യു​ടെ മു​റ്റ​ത്ത് ഇ​സ്രാ​യേ​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തും താ​ൽ​ക്കാ​ലി​ക കൂ​ടാ​ര​ങ്ങ​ൾ നി​ർ​മി​ച്ച​തും ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി.

ഇ​സ്രാ​യേ​ൽ ന​ട​പ​ടി അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണ്. അ​ധി​നി​വി​ഷ്ട കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​ത്. അ​ധി​നി​വി​ഷ്ട ജ​റൂ​സ​ല​മി​ലോ അ​വി​ടെ​യു​ള്ള ഇ​സ്ലാ​മി​ക -ക്രി​സ്ത്യ​ൻ പു​ണ്യ സ്ഥ​ല​ങ്ങ​ളി​ലോ ഇ​സ്രാ​യേ​ലി​ന് യാ​തൊ​രു പ​ര​മാ​ധി​കാ​ര​വു​മി​ല്ല. ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തും മു​സ്ലിം​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വേ​ച​ന​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ട​ൻ നീ​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ൽ അ​ഖ്സ മ​സ്ജി​ദ് സ​മു​ച്ച​യം പൂ​ർ​ണ്ണ​മാ​യും മു​സ്ലിം​ങ്ങ​ളു​ടെ ആ​രാ​ധ​നാ​കേ​ന്ദ്ര​മാ​ണ്. ജോ​ർ​ഡാ​ൻ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​നാണ് ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള​തെ​ന്നും പ്ര​സ്താ​വ​ല​യി​ൽ ഓ​ർ​മി​പ്പി​ച്ചു. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ലൂ​ടെ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ഇ​ത്ത​രം തീ​വ്ര​നി​ല​പാ​ടു​കാ​ർ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​ത് മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ വി​ദ്വേ​ഷം വ​ള​ർ​ത്തു​മെ​ന്നും മ​ന്ത്രി​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ൽ അ​ഖ്സ​യി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ ലോ​ക​രാ​ഷ്ട്ര​ങ്ങ​ളോ​ട് അ​റ​ബ് രാ​ജ്യ​ങ്ങ​ൾ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf UpdateQatar NewsIsrael Attack
News Summary - israeli aggression at Al-Aqsa Mosque: Arab nations strongly condemn the move
Next Story