Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്രായേൽ ഭൂപടം: അപലപിച്ച് ഖത്തർ
text_fieldsbookmark_border
ദോഹ: ഫലസ്തീന്‍, ജോര്‍ഡന്‍, ലബനാൻ, സിറിയ രാജ്യങ്ങളുടെ ഭാഗങ്ങളിൽ അവകാശവാദം ഉന്നയിച്ച് ഇസ്രായേല്‍ പുറത്തിറക്കിയ വിവാദ ഭൂപടത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ അതിക്രമം തുടരുന്ന സാഹചര്യത്തിൽ പ്രശ്നങ്ങളെ കൂടുതൽ സങ്കീര്‍ണമാക്കാനും സമാധാനവും സ്വൈരവും കെടുത്താനും വിവാദം വഴിവെക്കുമെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പ്രമേയങ്ങളും നിയമവും ലംഘിച്ച് അറബ് പ്രദേശങ്ങളിലേക്കുള്ള ഇസ്രായേലിന്റെ അധിനിവേശ ശ്രമങ്ങളെ തടയാൻ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാണിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

