‘ഗസ്സയിൽ മാനുഷിക ഇടനാഴി ഒരുക്കണം’
text_fieldsദോഹ: ഗസ്സയിൽ മരണം വിതച്ചുകൊണ്ട് ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ജീവൻരക്ഷാ ദൗത്യത്തിനുമായി സുരക്ഷിത മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആവശ്യപ്പെട്ടു. ഔദ്യോഗിക സന്ദർശനത്തിനായി ബർലിനിലെത്തിയ അമീർ ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ഇക്കാര്യം ഉന്നയിച്ചത്.
രക്തരൂഷിത സംഘർഷം തുടരുന്ന പശ്ചിമേഷ്യയിൽ സിവിലിയൻമാർക്ക് സുരക്ഷ നൽകണമെന്നും അക്രമസംഭവങ്ങൾ പ്രാദേശികമായി വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അമീർ ആവശ്യപ്പെട്ടു. സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സമാധാന ശ്രമങ്ങൾ ദ്രുതഗതിയിലാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

