Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇസ്രായേൽ ആക്രമണം:...

ഇസ്രായേൽ ആക്രമണം: ഹമാസ്​ അധ്യക്ഷൻ ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഇസ്രായേൽ ആക്രമണം: ഹമാസ്​ അധ്യക്ഷൻ ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt

ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്​മായിൽ ഹനിയ്യയുമായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി ദോഹയിൽ കൂടിക്കാഴ്​ച നടത്തുന്നു

ദോഹ: ഫലസ്​തീനിൽ ഇസ്രായേലിൻെറ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്​മായിൽ ഹനിയ്യയുമായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി കൂടിക്കാഴ്​ച നടത്തി. ദോഹയിൽ ശനിയാഴ്​ച വൈകീ​ട്ടോടെയായിരുന്നു ചർച്ച. ഗസ്സയിലെ ഇസ്രായേൽ ആക്രമണം, ശൈഖ്​​ ജർറായിലെ അധിനിവേശം, അൽ അഖ്​സ പള്ളിയിൽ വിശ്വാസികൾക്ക്​ നേരെയുള്ള കൈയേറ്റം തുടങ്ങിയ നിലവിലെ കാര്യങ്ങൾ ചർച്ചയായി.

ഫലസ്​തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച്​ 1967ലെ അതിർത്തി പ്രകാരം ഖുദ്സ്​ കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രമുൾപ്പെടെയുള്ളവ ഫലസ്​തീന്​ നൽകണമെന്നതാണ്​ ഖത്തറിൻെറ നിലപാട്​. അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഫലസ്​തീന്​ ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു.

ഇസ്രായേലിൻെറ ക്രൂരമായ ആക്രമണങ്ങൾ നിർത്താൻ അന്താരാഷ്​ട്ര സമൂഹം എത്രയും പെ​ട്ടെന്ന്​ ഇടപെടണമെന്ന്​ ഖത്തർ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഫലസ്​തീനിലെ ജനങ്ങളുടെ ചരിത്രത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ അറബ്​ സമൂഹത്തിൻെറ യോജിച്ച നീക്കം ഉണ്ടാകണമെന്ന്​ ഇസ്​മായിൽ ഹനിയ്യ ആവശ്യ​െപ്പട്ടു. ഫലസ്​തീനിനും ജനങ്ങൾക്കും എന്നും സഹായം നൽകുകയും പിന്തുണ നൽകുകയും ചെയ്യുന്ന ഖത്തറിനും ഭരണാധികാരികൾക്കും ​അ​േദ്ദഹം നന്ദി അറിയിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HamasIsrael Palestine ConflictQatar
News Summary - Israel attack Hamas president meets Qatar foreign minister
Next Story