ഐ.എസ്.എം സമ്മേളനം: പ്രചാരണ കാമ്പയിന് തുടക്കം
text_fieldsഐ.എസ്.എം സമ്മേളനത്തിൽ ഖത്തറിലെ പ്രചാരണ ഉദ്ഘാടനം സംസ്ഥാന ട്രഷറർ കെ.എം.എ. അസീസ് നിർവഹിക്കുന്നു
ദോഹ: ‘നേരാണ് നിലപാട്’ പ്രമേയത്തിൽ കേരളത്തിൽ ഐ.എസ്.എം നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഖത്തർതല പ്രചാരണോദ്ഘാടനവും ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തക കൺവെൻഷനും ലക്ത ഹാളിൽ നടന്നു. പ്രചാരണ കാമ്പയിൻ സംസ്ഥാന ട്രഷറർ കെ.എം.എ. അസീസ് ഉദ്ഘാടനം ചെയ്തു.
‘നേരാണ് നിലപാട്’ എന്ന പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന ഉപാധ്യക്ഷൻ സുബൈർ പീടിയേക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏത് പ്രതിസന്ധിഘട്ടത്തിലും തളരാതെ പതറാതെ മുന്നോട്ടുപോകാൻ വിധം ആദർശം ബലപ്പെടാൻ സദാ ജാഗരൂകരാവണം എന്ന് നേതാക്കൾ പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു. ‘ഫലസ്തീൻജനത നമുക്ക് മാതൃകയാണ്.
പ്രതിസന്ധിഘട്ടത്തിൽ ഒറ്റക്കെട്ടായി ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ എളുപ്പത്തിനും സമാധാനത്തിനും വേണ്ടി പ്രാർഥിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ ക്യൂ.ഐ.ഐ.സി ജനറൽ സെക്രട്ടറി മുനീർ സലഫി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അക്ബർ കാസിം അധ്യക്ഷത വഹിച്ചു. പുതുവർഷ കലണ്ടറിന്റെ പ്രകാശനം അബൂബക്കർ കൊണ്ടോത്ത്, മുസ്തഫ മോയിന് നൽകി നിർവഹിച്ചു.
എം.എം അക്ബർ രചിച്ച ‘ജെൻഡർ ന്യൂട്രാലിറ്റി’ എന്ന ഇംഗ്ലീഷ് പുസ്തക പ്രകാശനം ഇസ്ലാഹി സെന്റർ ട്രഷറർ ഹുസൈൻ മുഹമ്മദ് നിർവഹിച്ചു. ഇല്യാസ് മാഷ് ഏറ്റുവാങ്ങി. പുതിയ ഓൺലൈൻ ഓഫ്ലൈൻ മെംബർഷിപ് സംവിധാനം അനീസ് നാദാപുരം വിശദീകരിച്ചു. ഹനീൻ റഊഫ് ഖിറാഅത്തും നജീബ് അബൂബക്കർ സമാപന ഭാഷണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

