Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ മികച്ച...

ഖത്തറിലെ മികച്ച ഇസ്​ലാമിക ഉൽപന്നത്തിനുള്ള  വിസ ഇൻറർനാഷണൽ അവാർഡ് ക്യൂ.​െഎ.ബിക്ക്

text_fields
bookmark_border

ദോഹ: ഖത്തറിലെ ഏറ്റവും മികച്ചതും പുതിയതുമായ ഇസ്​ലാമിക ഉൽപന്നത്തിനുള്ള വിസ ഇൻറർനാഷണൽ പുരസ്​കാരം ഖത്തർ ഇസ്​ലാമിക് ബാങ്കി(ക്യൂ.ഐ.ബി)ന് ലഭിച്ചു. ക്യൂ.ഐ.ബിയുടെ െക്രഡിറ്റ് കാർഡിനെ അടിസ്​ഥാനപ്പെടുത്തിയുള്ള മുറാബഹ സംരംഭത്തിനാണ് പുരസ്​കാരം ലഭിച്ചിരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഇസ്​ലാമിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിൽ ക്യൂ.ഐ.ബിയുടെ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് വിസ ഇൻറർനാഷണലിൽ നിന്നുള്ള ഈ അവാർഡ്.

ബാങ്കി​​െൻറ ഉപഭോക്താക്കളിൽ നിന്നുള്ള ആരോഗ്യകരമായ പ്രതികരണങ്ങളുടെ അടിസ്​ഥാനത്തിൽ മറ്റു ബാങ്കുകളെ പിന്തള്ളിയാണ് ക്യൂ.ഐ.ബി അവാർഡിനർഹമായിരിക്കുന്നത്. ഉപഭോക്താക്കളുടെ വളർച്ചക്ക് അനുസരിച്ച് ഏറ്റവും മികച്ച ഇസ്​ലാമിക ബാങ്കിംഗ് പരിഹാരം നിർദ്ദേശിക്കുന്നതിൽ മുൻപന്തിയിലാണ് ക്യൂ.ഐ.ബിയെന്നും പ്രതീക്ഷിച്ചതിലും മികച്ച വിജയമാണ് െക്രഡിറ്റ് കാർഡിനെ അടിസ്​ഥാനപ്പെടുത്തിയുള്ള മുറാബഹ നൽകിയിരിക്കുന്നതെന്നും വിസ ഇൻറർനാഷണലി​​െൻറ ഈ അംഗീകാരത്തിൽ സന്തോഷിക്കുന്നുവെന്നും ക്യൂ.ഐ.ബി പേഴ്സണൽ ബാങ്കിംഗ് ഗ്രൂപ്പ് ജനറൽ മാനേജർ ഡി. ആനന്ദ് പറഞ്ഞു. ക്യൂ.ഐ.ബിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഇസ്​ലാമിക ഉൽപന്നമായ ശരീഅത്ത് നിയമപ്രകാരം പ്രവർത്തിക്കുന്ന െക്രഡിറ്റ് കാർഡ് സംവിധാനത്തിനുള്ള അംഗീകാരമാണ് അവാർഡെന്ന് വിസ ഇൻറർനാഷണൽ ഖത്തർ,യു.എ.ഇ, പാക്കിസ്​ഥാൻ ജനറൽ മാനേജർ ഇബ്രാഹിം സലീം ഇർഗോസ്​ പറഞ്ഞു. 

ഏറ്റവും മികച്ചതും മാറ്റങ്ങളുൽക്കൊള്ളുന്നതുമായ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് നിറവേറ്റുന്നതിൽ ക്യൂ.ഐ.ബിയുടെ വിജയകരമായ മുന്നേറ്റത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamic
News Summary - islamic
Next Story