ദോഹ: സാംസ്കാരിക കായിക മന്ത്രാലയം നടത്തുന്ന ദോഹ ഇസ്ലാമി ക് യൂത്ത് ഫോറം ജൂലൈ 11 വരെ തുടരും. ‘രാജ്യത്തിെൻറ ശക്തി യുവത്വം’ എ ന്ന മുദ്രാവാക്യത്തിലാണ് പരിപാടി. 2019ല്‍ ഇസ്ലാമിക യുവത്വത്തിെൻറ തലസ്ഥാനമായി ദോഹയെ തെരഞ്ഞെടുത്തതിെൻറ ഭാഗമായാണിത്. 18നും 30 വയസ്സിനുമിടയില്‍ പ്രായമുള്ള യുവജനങ്ങളാണ് പങ്കെടുക്കുന്നത്. ഒമാന്‍, കുവൈത്ത് അടക്കമുള്ള അറബ് രാജ്യങ്ങളിൽനിന്ന് ഇന്തോനേഷ്യ, മലേഷ്യ ഉള്‍പ്പടെ 57 ഒ.ഐ.സി അംഗരാജ്യങ്ങളില്‍നിന്നുള്ള പങ്കാളിത്തമുണ്ട്. അംഗമല്ലാത്ത 58 രാജ്യങ്ങളില്‍നിന്നും പങ്കാളിത്തമുണ്ട്. ഖത്തറില്‍നിന്ന് 20 യുവജനങ്ങളാണ് പങ്കെടുക്കുന്നത്. ഖത്തര്‍ സെൻറര്‍ ഫോര്‍ കള്‍ച്ചറല്‍ ആൻഡ് ഹെറിറ്റേജ് ഇവൻറ്സിെൻറ മേല്‍നോട്ടത്തിലും സംഘാടനത്തിലുമാണ് പരിപാടികള്‍.
യുവജനങ്ങള്‍ക്കിടയില്‍ ’നല്ല ഭരണവും സുതാര്യതയും’ എന്ന വിഷയത്തില്‍ നടന്ന ശിൽപശാലയില് ട്രാന്‍സ്പെരന്‍സി അതോറിറ്റിയിലെ സൂപ്പര്വിഷന് ആൻറ് ഡെവലപ്മെൻറ് വകുപ്പ് ഡയറക്ടര്‍ അമാല്‍ അല്‍കുവാരി, സാംസ്കാരിക കായിക മന്ത്രാലയത്തിലെ പ്ലാനിങ് ആൻഡ് ക്വാളിറ്റി വകുപ്പ് വിദഗ്ധന്‍ ഹുസൈന് ഇബ്രാഹിം അല്‍ഹാജ് മസൂദ്, രാജ്യാന്തര സഹകരണവകുപ്പിലെ ആക്ടിങ് ഡയറക്ടര്‍ ഹുസൈന് മഹ്മൂദ് ഹസന് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോറത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ പ്രതിനിധി ശൈഖ് അലി ബിന്‍ സല്മാന് ബിന്‍ ജാബര്‍ ആൽഥാനി പറഞ്ഞു. നല്ല ഭരണ സംസ്കാരം സ്ഥാപിക്കുന്നതില്‍ യുവജനങ്ങളുടെ പങ്ക്, യുവജന സ്ഥാപനങ്ങളിലെ മാനവ, സാമ്പത്തിക വിഭവങ്ങളുടെ നടത്തിപ്പ്, സംസ്കാരത്തിെൻറ സമഗ്രതയും പ്രോത്സാഹനവും, അഴിമതി ഉപേക്ഷിക്കാനുള്ള സംസ്കാരം വര്‍ധിപ്പിക്കല്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന നിരവധി ശിൽപശാലകളും വിവിധ ദിവസങ്ങളിലായി നടക്കും.