Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​സ്​ലാ​മി​ക്...

ഇ​സ്​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ൻറ​ർ  ബ​ഹു​ജ​ന സം​ഗ​മം നാ​ളെ

text_fields
bookmark_border
ഇ​സ്​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ൻറ​ർ  ബ​ഹു​ജ​ന സം​ഗ​മം നാ​ളെ
cancel

ദോ​ഹ: ‘സ​മ​കാ​ലി​ക​ മു​സ്​ലിം​ക​ള്‍: പ്ര​ശ്ന​ങ്ങ​ളും, പ​രി​ഹാ​ര​ങ്ങ​ളും’ വി​ഷ​യ​ത്തി​ൽ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ൻറ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹു​ജ​ന സം​ഗ​മം നാ​ളെ വൈ​കു​ന്നേ​രം നാ​ല് മ​ണി​മു​ത​ല്‍ 10വ​രെ വ​രെ ദ​ഫ്ന​യി​ലെ ഖ​ത്ത​ര്‍ സ്പോ​ര്‍ട്സ് ക്ല​ബ്ബി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വി​സ്ഡം ഇ​സ്ലാ​മി​ക് മി​ഷ​ന്‍ ജ​ന​റ​ല്‍സെ​ക്ര​ട്ട​റി ടി​കെ അ​ഷ്റ​ഫ്, ഫ​ാറൂ​ഖ് ട്രെ​യി​നി​ങ് കോള​ജ് അ​സി​സ്​റ്റൻറ്​ പ്ര​ഫ​സ​ര്‍ ഡോ.​ ജൗ​ഹ​ര്‍ മു​ന​വ്വ​ര്‍ എ​ന്നി​വ​ർ ക്ലാസുകളെടുക്കും. ദോ​ഹ​യി​ല്‍ നി​ന്നു​ള്ള​ പ​ണ്ഡി​ത​രും നേ​താ​ക്ക​ളും പ​െങ്കടുക്കും. 
സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ം. ഖ​ത്ത​റി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന്​ വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കു​ം. ഫോൺ: 30743374, 33743355. 

ബ​ഹു​ജ​ന സം​ഗ​മ​ത്തി​​​​െൻറ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ക്ക് മാ​ത്ര​മാ​യു​ള്ള ‘ക​ളി​ച്ച​ങ്ങാ​ടം’ ബാ​ല​സ​മ്മേ​ള​നം വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​മു​ത​ല്‍ ഖ​ത്ത​ര്‍ സ്പോ​ര്‍ട്സ് ക്ല​ബ്ബി​ല്‍ ന​ട​ക്കും. പ്ര​വാ​സി കു​ടും​ബ പ്ര​ശ്ന​ങ്ങൾ വി​ശ​ദ​മാ​യി ച​ര്‍ച്ച​ചെ​യ്യു​ന്ന കു​ടും​ബ​സം​ഗ​മം, ഏ​പ്രി​ല്‍ 28ന്​ ശ​നിയാഴ്​ച വൈ​കു​ന്നേ​രം 6 മു​ത​ല്‍ 10 വ​രെ ദോ​ഹ ഫ​നാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ പറഞ്ഞു. വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​മ​ര്‍ഫൈ​സി, മു​ജീ​ബ്റ​ഹ്മാ​ന്‍ മി​ശ്കാ​ത്തി, നി​യാ​സ് കാ​വു​ങ്ങ​ല്‍, മു​ഹ​മ്മ​ദ് റി​ഫാ​ഷ്, ഷാ​നി​ബ് ശം​സു​ദ്ധീ​ന്‍, ഷ​ഹീ​ന്‍ തി​രൂ​ര്‍, അ​ബ്ദു​ല്‍വ​ഹാ​ബ് എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - Islamic sangamam- Qatar Gulf News
Next Story