ദോഹ: ഇസ്ലാമിക സാമ്പത്തിക രംഗത്തെ പുരോഗമന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഹമദ് ബി ന് ഖലീഫ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് കോളജ് പൊതുപരിപാടികള്‍ സംഘടിപ്പ ിക്കുന്നു. പൊതുസമൂഹത്തെ കൂടി ഉള്‍പ്പെടുത്തിയാണ് പരിപാടി.
ചര്‍ച്ചാ പരിപാടിയുടെ ഭാ ഗമായി ഇസ്ലാമിക് സ്റ്റഡീസ് കോളജ് പ്രഭാഷണം സംഘടിപ്പിച്ചു. ഹരിത സാമ്പത്തിക രംഗത്തെ പുഷ്ടിപ്പെടുത്താന്‍ നിര്‍വഹിക്കാവുന്ന സാമ്പത്തിക ശൈലികളെ കുറിച്ച് പ്രഭാഷണത്തില്‍ വിശദീകരിച്ചു.
കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലെ അസിസ്റ്റൻറ് പ്രഫസറും മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇസ്ലാമിക് ഫിനാന്‍സ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഡോ. ദലാല്‍ ആസൗലിയാണ് പ്രഭാഷണം നിര്‍വഹിച്ചത്.
അടുത്ത പ്രഭാഷണം 27ന് വൈകിട്ട് ഏഴിന് കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ബില്‍ഡിംഗിലെ മിനര്ട്ടീന് ഓഡിറ്റോറിയത്തില്‍ നടക്കും.
ഇസ്ലാമിക് ഫിനാന്‍സ് ആൻറ് ഇക്കണോമി പ്രോഗ്രാം പി എച്ച് ഡി കോര്‍ഡിനേറ്ററും പ്രഫസറുമായ ഡോ. താരീഖുല്ല ഖാന്, ശരീഅ പണ്ഡിതന് ഡോ. അലി അല്‍ ഖറദാഗി, ഖത്തര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ ഡയറക്ടര്‍ എന്‍ജിനിയര്‍ മിഷ്അൽ അല്‍ ശമാരി, ഇക്കണോമി ആൻറ് കൊമേഴ്സ് മന്ത്രാലയത്തിലെ ചീഫ് ഇക്കണോമിസ്റ്റ് ഇര്ഫാന് അലീം ഖുറൈശി, എല്‍ എല്‍ ബൊലാഗന് എന്‍വയോണ്‍മെൻറല്‍ കണ്‍സള്‍ട്ടിംഗ് ആൻറ് ബിസിനസ് ഡവലപ്മെൻറ് ഡയറക്ടര്‍ ഖരീന് എബിരി എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2019 6:07 AM GMT Updated On
date_range 2019-02-26T11:37:13+05:30ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം: യൂണിവേഴ്സിറ്റിയിൽ പൊതുപരിപാടികൾ
text_fieldsNext Story