ദോഹ: മൂന്നാമത് ഇൻറർ സ്കൂൾ ഇസ്ലാമിക അവയർെനസ് മത്സരത്തിൽ െഎഡിയൽ ഇന്ത്യൻ സ്കൂൾ റോളിങ് ട്രോഫി സ്വന്തമാക്കി. െഎഡിയൽ സ്കൂളിൽ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ മഹ്മൂദ് കൾച്ചറൽ സെൻററിെൻറ സ്പോൺസർഷിപ്പിൽ നടന്ന മത്സരത്തിൽ 15 പ്രവാസി സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് പെങ്കടുത്തത്. ഖുർആൻ പാരായണ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഫാദിൽ മുഹമ്മദ് റിയാസും സീനിയറിൽ മുഹമ്മദ് ആരിഫ് ഖാനും ഒന്നാം സ്ഥാനം നേടി. ജൂനിയർ, സീനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ ഫർഹ് നാസ്, െഎഷ സിദ്ദീഖ എന്നിവർ രണ്ടാം സ്ഥാനം നേടി. െശെഖ് അബ്ദുല്ല ബിൻ സായിദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെൻറർ മുസ്ലിം കമ്മ്യൂണിറ്റി ഇൻ ചാർജ് സൂപ്പർവൈസർ ഡോ. അബു ഉബൈദ ഹാമിദ് അൽ ജബ്റാവി വിശിഷ്ടാതിഥിയും െഎഡിയൽ സ്കൂൾ പ്രസിഡൻറ് ഡോ. എം.പി ഹസൻകുഞ്ഞി മുഖ്യാതിഥിയുമായിരുന്നു. സാജിദ് ഷമീം സ്വാഗതവും അബ്ദുല്ല ഖാൻ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2018 12:03 PM GMT Updated On
date_range 2019-03-31T10:59:37+05:30ഇസ്ലാമിക് അവയർനെസ് മത്സരം: െഎഡിയൽ സ്കൂൾ ജേതാക്കൾ
text_fieldsNext Story