ഇശൽമാല സ്നേഹാദരവും അനുസ്മരണവും
text_fieldsഇശൽമാല മാപ്പിള കലാ സാഹിത്യ വേദി വാർഷികപരിപാടിയിൽ ഗായകൻ മഷ്ഹൂദ് തങ്ങൾക്ക് ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ഇശൽമാല മാപ്പിള കലാ സാഹിത്യ വേദി ഖത്തർ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാട്ടു ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടു പിന്നിട്ട ഗായകനും സംഗീതജ്ഞനുമായ മഷ്ഹൂദ് തങ്ങൾക്ക് സ്നേഹാദരവും, മുൻ ഖത്തർ പ്രവാസിയും കവിയുമായിരുന്ന പി.കെ. ഖാലിദ് അനുസ്മരണവും സംഘടിപ്പിച്ചു.
പ്രശസ്ത മാപ്പിള കവയിത്രിയായിരുന്ന എസ്.എം. ജമീല ബീവിയുടെ മകനായ മഷ്ഹൂദ് തങ്ങൾ ഉമ്മയുടെ ഗാനങ്ങൾ സംഗീതം ചെയ്തും ആലപിച്ചുമാണ് പാട്ട് ജീവിതം തുടങ്ങിയത്. റേഡിയോ കലാകാരനായി ബാല്യകാലം മുതൽ പ്രവർത്തിച്ച തങ്ങൾ ഗാനമേളകളിലും കാസെറ്റ് കാലത്തിലും തുടങ്ങി ഇന്നും സജീവ സാന്നിധ്യമാണ്.
ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ എസ്.എ.എം ബഷീർ ഉദ്ഘാടനം നിർവഹിച്ചു. വർക്കിങ് പ്രസിഡന്റ് ജാഫർ തയ്യിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉപഹാരം നൽകി. രക്ഷാധികാരി കെ. മുഹമ്മദ് ഈസ പൊന്നാട അണിയിച്ചു. അബ്ദു റഊഫ് കൊണ്ടോട്ടി, മഷൂദ് തിരുത്തിയാട്, സി.പി.എ ജലീൽ തുടങ്ങിയവർ പി.കെ. ഖാലിദിനെ അനുസ്മരിച്ചു.
പത്താം വാർഷിക സാംസ്കാരിക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം അരോമ ഫൈസൽ, പ്രോഗ്രാം കമ്മിറ്റി ട്രഷറർ കാസിം അരിക്കുളത്തിന് നൽകി നിർവഹിച്ചു. സറീന അഹദ്, സവാദ് വെളിയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.
ഷെഫീർ വാടാനപ്പള്ളി അവതാരകനായി. സുബൈർ വാണിമേൽ, നൗഷാദ് അബ്ജർ, ലത്തീഫ് പാതിരിപ്പറ്റ, റഹൂഫ് മലയിൽ, ഷിബിൽ മലയിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സുബൈർ വെള്ളിയോട് സ്വാഗതവും മുസ്തഫ എലത്തൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

