ഐ.എസ്.സി ത്രോ ബാൾ: തുളുക്കൂട്ടം ജേതാക്കൾ
text_fieldsഐ.എസ്.സി ത്രോ ബാൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് അംബാസഡർ വിപുൽ ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ ത്രോ ബാൾ ടൂർണമെന്റിന് സമാപനമായി. 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ആവേശകരമായ ഫൈനലിൽ തുളുക്കൂട്ടം ചാമ്പ്യന്മാരായി. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. കർണാടക സംഘ ഖത്തറും തുളുക്കൂട്ടവും തമ്മിലുള്ള ഫൈനൽ മത്സരം കാണികൾക്ക് ആവേശകരമായ കാഴ്ച സമ്മാനിച്ചു.
മംഗലാപുരം കൾചറൽ അസോസിയേഷൻ മൂന്നാംസ്ഥാനം നേടി. മികച്ച സ്മാഷറായി ഇന്ദിര രവി കുന്ദറും മികച്ച ക്യാച്ചറായി വിലീത അൽവാരെസും മികച്ച ഓൾറൗണ്ടറായി മ്യൂറിയൽ മെറിനും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷനൽ റഫറി ജോജിമോൻ ദേവസ്യ മത്സരങ്ങൾ നിയന്ത്രിച്ചു.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹിമാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി ഭാരവാഹികളായ ജോൺ ദേശ, നിഹാദ് അലി, പ്രദീപ് പിള്ള, ത്രോ ബാൾ വിഭാഗം മേധാവി സുജാത ഫെർണാണ്ടസ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പുരുഷോത്തമൻ അപ്പാവു, തൃപ്തി കാലെ, ദീപേഷ് ഗോവിന്ദൻകുട്ടി, ദീപക് ചുക്കാല ശാലിനി തിവാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

