ആവേശം വിതറി ഐ.എസ്.സി കബഡി മത്സരം
text_fieldsഐ.എസ്.സി കബഡി ടൂർണമെന്റിൽ ജേതാക്കളായ തുളുക്കൂട്ടത്തിന് ഇ.പി. അബ്ദുറഹ്മാൻ
ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവാസി ടീമുകളെ അണിനിരത്തി ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിച്ച കബഡി പോരാട്ടം ശ്രദ്ധേയമായി. കബഡി... കബഡി പറഞ്ഞ് താരങ്ങൾ മാറ്റുരച്ച അങ്കത്തിൽ തുളുക്കൂട്ടം വിജയികളായി. എട്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
രജിസ്റ്റർ ചെയ്ത ടീമുകളെ രണ്ടു ഗ്രൂപ്പുകളിലാക്കി നടത്തിയ മത്സരങ്ങൾ കാണാൻ നൂറുകണക്കിന് ആളുകൾ എത്തിച്ചേർന്നു. രാവിലെ ഒമ്പതു മണിക്ക് തുടങ്ങിയ മത്സരങ്ങൾ രാത്രി ഒമ്പതു വരെ നീണ്ടു. വാശിയേറിയ ഫൈനൽ മത്സരത്തിൽ തുളുക്കൂട്ടം ടീം, ഹസ്സനെസ്കോയെ പരാജയപ്പെടുത്തി.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, കമ്യൂണിറ്റി ലീഡർമാരായ കെ.എസ്. പ്രസാദ്, ഐ.സി.സി മുൻ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ഐ.എസ്.സി വൈസ് പ്രസിഡന്റ് ജോൺ ദേസ, ജനറൽ സെക്രട്ടറി നിഹാദലി, കബഡി ഹെഡുമായ പ്രദീപ് പിള്ള, പുരുഷോത്തമൻ, സുജാത ഫെർണാണ്ടസ്, തൃപ്തി കാല, ദീപക് ചുക്കാല, ദീപേഷ് ഗോവിന്ദൻകുട്ടി, ശാലിനി തിവാരി തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

