ഐ.എസ്.സി അന്താരാഷ്ട്ര യോഗാ ദിനം
text_fieldsഐ.സി.സി അശോക ഹാളില്‍ യോഗാദിനാഘോഷത്തിന്‍റെ വിജയാഘോഷം ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനം ഖത്തറിലും വളരെ വിജയിപ്പിച്ചതിൽ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോട് അംബാസഡര്‍ വിപുല്‍ നന്ദി അറിയിച്ചു. അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ ഭാഗമായി യൂനിവേഴ്സിറ്റി ഓഫ് ദോഹ യൂനിവേഴ്സിസിറ്റി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ യോഗാദിനാഘോഷത്തിന്‍റെ വിജയാഘോഷം ഐ.സി.സി അശോക ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന്‍റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കിയ സംഘാടകരെയും വളണ്ടിയര്‍മാരെും വേദിയില്‍ അംബാസഡര്‍ ആദരിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോര്‍ഡിനേറ്റിങ് ഓഫിസറുമായ ഹരീഷ് പാണ്ഡെ, സെക്കൻഡ് സെക്രട്ടറി ബിന്ദു എന്‍. നായര്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടിറി ദീപക് ഷെട്ടി, ഐ.സി.സി വൈസ് പ്രസിഡന്റ് സാന്തനു ദേശ് പാണ്ഡെ, ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഐ.ബിപി.സി വൈസ് പ്രസിഡന്റ് അബ്ദു സത്താര്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബു രാജന്‍, ജനറല്‍ കണ്‍വീനര്‍ നിഹാദ് അലി, ഐ.എസ്.സി അഡ്വൈസറി മെമ്പര്‍ സുബ്രഹ്മണ്യ ഹെബ്ബഗെലു എന്നിവര്‍ സംബന്ധിച്ചു. ഐ.എസ്.സി വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍, ട്രഷറര്‍ ദീപക് ചുക്കാല, സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ അസീം, ചന്ദ്രശേഖര്‍ അങ്ങാടി, സോമ് രാജ് കെടരഷെട്ടി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിവിധ അപ്പക്സ് ബോഡി അംഗങ്ങള്‍, അഫിലിയേറ്റഡ് സംഘടനാ പ്രതിനിധികള്‍, സംഘാടക സമിതി അംഗങ്ങള്‍, സ്പോണ്‍സര്‍മാര്‍, വളണ്ടിയേര്‍സ് തുടങ്ങിയവര്‍ വിജയാഘോഷത്തില്‍ പങ്കെടുത്തു. ഐ.എസ്. സി ജോയന്‍റ് സെക്രട്ടറി കവിതാ മഹേന്ദ്രന്‍ സ്വാഗതവും യോഗ പ്രോഗ്രാം ഇന്‍ ചാര്‍ജ് നിവേദിത മെഹ്ത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

