ഐ.എസ്.സി ഫുട്ബാൾ: അലി ഇൻറർനാഷനൽ ജേതാക്കൾ
text_fieldsഐ.എസ്.സി ഫുട്ബാൾ ചാമ്പ്യന്മാരായ അലി ഇൻറർനാഷനൽ ടീം ട്രോഫി ഏറ്റുവാങ്ങുന്നു
ദോഹ: ഇന്ത്യൻ സ്പോർട്സ് സെൻറർ ഖത്തർ സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ മേളക്ക് സമാപനം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഫൈനലിൽ സിറ്റി എക്സ്ചേഞ്ചിനെ തോൽപിച്ച് അലി ഇൻറർനാഷനൽ ചാമ്പ്യന്മാരായി. 3-0നായിരുന്നു ജയം. മൂന്നാഴ്ചയിലേറെയായി 32 ടീമുകളുടെ പങ്കാളിത്തത്തോടെ നടന്ന വാശിയേറിയ ഫുട്ബാൾ പോരാട്ടത്തിൽ ഇന്ത്യൻ പ്രവാസി താരങ്ങൾ വിവിധ ടീമുകൾക്കായി അണിനിരന്നു. ആദ്യ ഗ്രൂപ് റൗണ്ടായി നടന്ന ചാമ്പ്യൻഷിപ്പിൽനിന്ന് മുൻനിരയിലെത്തിയ രണ്ട് ടീമുകളാണ് നോക്കൗട്ട് റൗണ്ടിൽ മത്സരിച്ചത്. 11 ഗോൾ നേടിയ അൽഫാസ് കാസർഗോഡ് ടോപ് സ്കോററായി. ടൂർണമെൻറിെൻറ താരമായും ഫൈനലിലെ താരമായും അലി ഇൻറർനാഷനലിെൻറ അജാനെ തിരഞ്ഞെടുത്തു.
ക്യൂ.ഡി.സിയുടെ ആഷിഖ് (മികച്ച ഗോൾകീപ്പർ), സിറ്റി എക്സ്ചേഞ്ചിെൻറ അഖിൻ അ zശോകൻ (ബെസ്റ്റ് ഡിഫൻഡർ), ഒലെ എഫ്.സിയുടെ സൽമാൻ ഖലീൽ (പ്രോമിസിങ് െപ്ലയർ) എന്നിവരാണ് മറ്റു പുരസ്കാരങ്ങൾ നേടിയത്. ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധി മുഹമ്മദ് ഫഖ്റു, ക്യൂ.എഫ്.എയുടെ പ്രോഗ്രാം മാനേജർ സെർജിയോ ബ്രാവോ, ഖാലിദ് ഫഖ്റു, ഡോ. മുതന എന്നിവർ മുഖ്യാതിഥികളായി. ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ മോഹൻ അട്ലാ, ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ്, സിറ്റി എക്സ്ചേഞ്ച് ഓപറേഷൻ മാനേജിർ ഷാനിബ് ശംസുദ്ദീൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

