ഈസക്ക അനുസ്മരണവും ഇഫ്താർ സംഗമവും
text_fieldsകെ.എം.സി.സി ഖത്തർ പാലക്കാട് ജില്ല റമദാൻ കാമ്പയിൻ ‘ഇഹ്തിസാബ്’ ഈസക്ക അനുസ്മരണവും ഇഫ്താറും ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ പാലക്കാട് ജില്ല റമദാൻ കാമ്പയിൻ ‘ഇഹ്തിസാബ്’ ന്റെ ഭാഗമായി ഈസക്ക അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
ജില്ലയിലെ കൗൺസിലർമാരും ബനവലന്റ് ഫണ്ട് അംഗങ്ങളും മണ്ഡലം പ്രവർത്തകസമിതി അംഗങ്ങളും പങ്കെടുത്ത സംഗമം സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് ഉദ്ഘാടനം ചെയ്തു. ബ്രോഷർ പ്രകാശനം ജനറൽ സെക്രട്ടറി സലിം നാലകത്ത്, വൈസ് പ്രസിഡന്റ് റഹീം പാക്കഞ്ഞി എന്നിവർ സംയുക്തമായി നിർവഹിച്ചു. ഇസ്മായിൽ ഹുദവി ഈസക്ക അനുസ്മരണം പ്രഭാഷണവും മൻസൂർ മണ്ണാർക്കാട് ഈസക്ക അനുസ്മരണ കവിത ആലാപനവും നിർവഹിച്ചു. സുലൈമാൻ ബാഖവി പ്രാർഥനസദസ്സിന് നേതൃത്വം നൽകി.
ജില്ല ജനറൽ സെക്രട്ടറി അമീർ തലക്കശ്ശേരി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അബ്ദുൽ നാസർ നാച്ചി, ഉപദേശക സമിതി അംഗങ്ങളായ പി.വി. മുഹമ്മദ് മൗലവി, കെ.വി. മുഹമ്മദ്, ഇസ്മായിൽ ഹാജി, മുസ്തഫ എലത്തൂർ, അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂർ, ഫൈസൽ കേളോത്ത്, വി.ടി.എം. സാദിഖ്, സമീർ മുഹമ്മദ്, എന്നിവർ പങ്കെടുത്തു. ജില്ല ട്രഷറർ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

