ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ
text_fieldsഇരിക്കൂർ കൂട്ടായ്മയുടെ ഫോക്കസ് പ്രിവിലേജ് കാർഡ് വിതരണ ഉദ്ഘാടനം ഡോ. സ്റ്റെഫിൻ നിർവഹിക്കുന്നു
ദോഹ: ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ പഞ്ചായത്തിലെ വിവിധങ്ങളായ പ്രദേശങ്ങളിൽനിന്നുള്ള നിരവധി കുടുംബങ്ങളും പ്രവാസി സുഹൃത്തുക്കളും അടക്കം നൂറിൽപരം ആളുകൾ പങ്കെടുത്തു. സംഘടന പ്രസിഡന്റ് ഖാലിദ് എസ്. മുനീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് മൊയ്തു സ്വാഗതം പറഞ്ഞു. മാലിക് ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കൂട്ടായ്മയുടെ നാട്ടിലെ കോഓഡിനേറ്റർ അബ്ദുൽ ഗഫൂർ കീത്തടത്തിന് സ്വീകരണം നൽകി.
ഖത്തർ ഇരിക്കൂർ കൂട്ടായ്മ അംഗങ്ങൾക്കുള്ള ‘ഫോക്കസ് പ്രിവിലേജ് കാർഡ്’ ഫോക്കസ് മെഡിക്കൽസ് പ്രതിനിധി ഡോ. സ്റ്റെഫിൻ അഡ്വൈസറി ചെയർമാൻ അനീസ് പള്ളിപ്പാടത്തത്തിന് നൽകി തുടക്കംകുറിച്ചു. അംഗങ്ങൾക്കും കുടുംബാംഗങ്ങൾകും ഫോക്കസ് മെഡിക്കൽ സെന്ററിൽ സൗജന്യനിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണിത്. സാദിഖ്, സലിം സി, ഹനീഫ എം.പി, ഖാദർ, സാബിർ കീത്തടത്ത്, ഹാഷിർ, ഉമ്മർകുട്ടി, ശരീഫ്, ഫർഷാദ്, നൗഫൽ, സഫ്വാൻ തുടങ്ങിയവർ പങ്കെടുത്തു. ഷഹീദ് നന്ദി പറഞ്ഞു.

